} -->

The Palestinian issue and the betrayals of the Ikhwan

 ഫലസ്തീൻ പ്രശ്നവും ഇഖ്‌വാന്റെ വഞ്ചനകളുംചില ഗൾഫ് രാഷ്ട്രങ്ങൾ ഇസ്രായേലുമായി സമാധാന കരാർ ഒപ്പു വെച്ചതിന്റെ പശ്ചാതലത്തിൽ മക്കാ ഹറം ഇമാം ശൈഖ് സുദൈസിന്റെ വെള്ളിയാഴ്ച്ച ഖുത്വ്ബക്ക് അനാവശ്യ വ്യാഖ്യാനം നൽകി, ഹറം ഇമാം ഇസ്രായേൽ അനുകൂലിയാണെന്ന് ഇഖ്വാനികൾ ആഗോളതലത്തിൽ വ്യാപകമായി പ്രചരിപ്പിക്കുകയുണ്ടായി. കേരളത്തിൽ ഇത്തരമൊരു പ്രചാരണ തന്ത്രത്തിന് തുടക്കമിട്ടത് ജമാഅത്തെ ഇസ്ലാമിയുടെ അന്താരാഷ്ട്ര ബന്ധത്തിന്റെ പ്രധാന കണ്ണിയായി വർത്തിക്കുന്ന, ശാന്തപുരം കോളേജിന്റെ തലവൻ ഡോ: അബ്ദുസ്സലാം വാണിയമ്പലമായിരുന്നു. ഖത്തർ ഭരണകൂടവുമായി നിരന്തര ബന്ധം പുലർത്തുന്ന ഇദ്ദേഹം തുർക്കി ഉർദുഖാന്റെ

ഹിന്ദുത്വവാദികളുടെ ഖുർആൻ വിമർശനങ്ങളും വസ്തുതയും (രണ്ട്)

ഹിന്ദുത്വവാദികളുടെ ഖുർആൻ വിമർശനങ്ങളും വസ്തുതയും (രണ്ട്) 

- മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി

സൂക്തം എട്ട് (അത്തഹ്‌രീം 9)

 يَا أَيُّهَا النَّبِيُّ جَاهِدِ الْكُفَّارَ وَالْمُنَافِقِينَ وَاغْلُظْ عَلَيْهِمْ ۚ وَمَأْوَاهُمْ جَهَنَّمُ ۖ وَبِئْسَ الْمَصِيرُ 
"നബിയേ, സത്യനിഷേധികളോടും കപടവിശ്വാസികളോടും നിങ്ങൾ സമരം ചെയ്യുകയും അവരോട് പരുഷമായി പെരുമാറുകയും ചെയ്യുക. അവരുടെ സങ്കേതം നരകമാകുന്നു. ചെന്നു ചേരേണ്ട സ്ഥലം എത്ര ചീത്ത."
ഈ സൂക്തത്തെ സംബന്ധിച്ചുള്ള ആക്ഷേപം, ജിഹാദ് എന്ന പദം ഉപയോഗിച്ചതാണ്. ജിഹാദിനെ കുറിച്ചുള്ള ഇസ്ലാമിന്റെ വീക്ഷണം

അറിയേണ്ടവർ മനസ്സിലാക്കേണ്ട കാര്യം എപ്പോഴും യുദ്ധം എന്ന അർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്ന പദമല്ല ഇതെന്നാണ്. പോരാട്ടം എന്നർത്ഥത്തിൽ പ്രയോഗിക്കപ്പെടുന്ന പദമാണ് "ഖിത്താൽ". സംഘ്പരിവാരവും മറ്റുള്ളവരും ഉന്നയിക്കുന്ന മറ്റൊരാരോപണം ഒരു പ്രവാചകന് എങ്ങനെ യുദ്ധത്തിൽ പങ്കെടുക്കാനാവും എന്നതാണ്. എന്നാൽ ഒരു പ്രവാചകനോ സാധാരണക്കാരനോ ആവട്ടെ, മറ്റൊരാൾ തന്നെ ഒരു ഏറ്റുമുട്ടലിന് നിർബന്ധിച്ചാൽ എന്താണ് ചെയ്യേണ്ടത്? എന്നതാണ് ഇതു കേൾക്കുമ്പോൾ മനസ്സിലേക്കോടിയെത്തുന്ന ചോദ്യം. സാമൂഹ്യ സാഹചര്യങ്ങൾ ദുഷിപപിക്കാൻ ശ്രമിക്കുന്ന ശത്രുക്കളോട് യുദ്ധം ചെയ്യാൻ നിർബന്ധിതമായ സാഹചര്യത്തിൽ വിശേഷിച്ചും, ശത്രുക്കളോട് കണിശത പുലർത്തുകയല്ലാതെ മറ്റെന്തു മാർഗമാണ് നബി സ്വീകരിക്കുക.
ഇസ്ലാമിക ഭരണത്തിനു കീഴിൽ ജീവിക്കുന്ന എല്ലാ അമുസ്ലിംകളും ഒരു പോലെയല്ല. സംരക്ഷിതരായ ദിമ്മികളും കരാറിലേർപ്പെട്ടവരും ഭരണകൂടത്തിന്റെ സുരക്ഷക്കു കീഴിൽ ജീവിക്കുന്നവരും സമ്പത്തും ശരീരവും കൈയ്യേറ്റം ചെയ്യപ്പെടാൻ പാടില്ലാത്തവരുമാണ്. മറ്റൊരു വിഭാഗം മുസ്ലിംകളോട് ഏറ്റുമുട്ടുന്ന വിഭാഗമാണ്. അവരോടാണ് അല്ലാഹു യുദ്ധം ചെയ്യാൻ കൽപിച്ചത്. മേൽപറയപ്പെട്ട സൂക്തങ്ങൾ ഈ വിഭാഗവുമായി ബന്ധപ്പെട്ടതാണ്.

സൂക്തം ഒമ്പത് (അൽ അൻഫാൽ 69)

 فَكُلُوا مِمَّا غَنِمْتُمْ حَلَالًا طَيِّبًا ۚ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ غَفُورٌ رَّحِيمٌ 

"എന്നാൽ യുദ്ധത്തിനിടയിൽ നിങ്ങൾ നേടിയെടുത്തതിൽ നിന്ന് അനുവദനീയവും ഉത്തമവുമായത് നിങ്ങൾ ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക. അല്ലാഹു ഏറ്റവും പൊറുക്കുന്നവനും കരുണാനിധിയുമാണ്."

ഹിന്ദുത്വവാദികളുടെ ഖുർആൻ വിമർശനങ്ങളും വസ്തുതയും (ഒന്ന്)

വിശുദ്ധ ഖുർആനിനെതിരെയുള്ള ഹിന്ദുത്വവാദികളുടെ ആരോപണങ്ങളും വസ്തുതതയും


- മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനിഇസ്ലാം വിരോധികൾ ഖുർആനിനെതിരിൽ എയ്തുവിട്ട ധാരാളം ദുരാരോപണങ്ങൾക്ക് നാം പലപ്പോഴും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. ഇന്ത്യയിലെ തീവ്ര നിലപാടുകാരായ വിശ്വഹിന്ദു പരിഷത്ത്, രാഷ്ട്രീയ സ്വയം സേവക്, ബജ്റംഗ്ദൾ തുടങ്ങിയ കക്ഷികൾ. വിശുദ്ധ ഖുർആനിലെ ഇരുപത്തിനാല് സൂക്തങ്ങൾ അക്രമങ്ങളെയും തീവ്രവാദത്തെയും പ്രോത്സാഹിപ്പിക്കുന്നതായി ആരോപിക്കുന്നുണ്ട്. ഈ ആരോപണങ്ങളുടെ വസ്തുതയെന്തെന്ന് നോക്കാം. ആക്ഷേപകർ ലക്ഷ്യം വെക്കുന്നതെന്താണെന്നും നാം ഗ്രഹിക്കേണ്ടതുണ്ട്. 


സൂക്തം - 1 (അന്നിസാഅ് - 89)

وَدُّوا لَوْ تَكْفُرُونَ كَمَا كَفَرُوا فَتَكُونُونَ سَوَاءً ۖ فَلَا تَتَّخِذُوا مِنْهُمْ أَوْلِيَاءَ حَتَّىٰ يُهَاجِرُوا فِي سَبِيلِ اللَّهِ ۚ فَإِن تَوَلَّوْا فَخُذُوهُمْ وَاقْتُلُوهُمْ حَيْثُ وَجَدتُّمُوهُمْ ۖ وَلَا تَتَّخِذُوا مِنْهُمْ وَلِيًّا وَلَا نَصِيرًا 

"അവർ അവിശ്വസിച്ചതുപോലെ നിങ്ങളും അവിശ്വസിക്കുകയും അങ്ങനെ നിങ്ങളെല്ലാം ഒരുപോലെയായി തീരാനുമാണ് അവർ കൊതിക്കുന്നത്, അതിനാൽ അവർ അല്ലാഹുവിന്റെ മാർഗത്തിൽ സ്വന്തം നാടുവിട്ടു വരുന്നത് വരെ അവരിൽ നിന്ന് നിങ്ങൾ മിത്രങ്ങളെ സ്വീകരിക്കരുത്. ഇനി അവർ പിന്തിരിഞ്ഞു കളയുകയാണെങ്കിൽ നിങ്ങളവരെ പിടികൂടുകയും കണ്ടുമുട്ടുന്നിടത്തു വെച്ച് നിങ്ങളവരെ കൊലപ്പെടുത്തുകയും ചെയ്യുക. അവരിൽ നിന്ന് യാതൊരു മിത്രത്തെയും സഹായിയെയും നിങ്ങൾ സ്വീകരിക്കരുത്."

മേൽ പ്രസ്താവിക്കപ്പെട്ട ഹിന്ദുത്വ കക്ഷികൾ ഈ സൂക്തത്തിലെ പരാമർശം തങ്ങളെ കുറിച്ചാണെന്നതാണ് വിചാരിക്കുന്നത്. ഖുർആൻ തങ്ങളെ കാഫിറുകൾ എന്നാണ് അഭിസംബോധന ചെയ്യുന്നതെന്നും ഇവർ ആരോപിക്കുന്നു. ഒരു മുസ്ലിമിന് ഒരു അവിശ്വാസിയെയും മിത്രമാക്കാൻ കഴിയില്ലെന്നും അവർ മനസ്സിലാക്കുന്നു. യഥാർത്ഥത്തിൽ മേൽപറഞ്ഞ കക്ഷികൾ ഒന്നും തന്നെ ഈ സൂക്തത്തിന്റെ പശ്ചാത്തലം മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ലെന്നതാണ് വസ്തുത. മുസ്ലിംകളും മക്കയിലെ അവിശ്വാസികളും തമ്മിൽ നടന്ന ഉഹ്ദ് യുദ്ധത്തിന് ശേഷമാണ് ഈ സൂക്തം അവതരിച്ചത്. മുസ്ലിംകൾ നിർബന്ധ സാഹചര്യത്തിൽ ഇടപെടേണ്ടി വന്ന രണ്ടാമത്തെ യുദ്ധമായിരുന്നു അത്. അതിന് മുമ്പ് അവർ പങ്കെടുത്ത ബദർ യുദ്ധത്തിൽ അവർ വിജയം വരിച്ചിരുന്നു. ഇസ്ലാമിന്റെ ശോഭനമായ ഭാവിയിലേക്കുള്ള ഒരു ചൂണ്ടുപലകയായി ജൂതർ അതിനെ വിലയിരുത്തി. മുസ്ലിംകളോടു ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ അവർ സന്നദ്ധരായി. അതേ തുടർന്ന് ചില യഹൂദന്മാർ ഹൃദയപൂർവ്വകമല്ലാതെ ഇസ്ലാം ആശ്ലേഷിക്കുകയുണ്ടായി, ഇസ്ലാമിന്റെ വിജയം കൊണ്ടുണ്ടാകുന്ന നേട്ടങ്ങൾ ആസ്വദിക്കുകയായിരുന്നു അതിന്റെ പിന്നിലെ ലക്ഷ്യം. അതോടൊപ്പം ചില ജൂതന്മാർ മുസ്ലിംകളുമായി സഹവർത്തിത്വത്തിന് പദ്ധതിയിടുകയും ചെയ്തു. ഓരോ വ്യക്തിക്കും തങ്ങളുടെ വിശ്വാസം മുറുകെ പിടിച്ചുകൊണ്ട് മദീനയിൽ ജീവിക്കാൻ അവകാശമുണ്ടെന്നാണവർ അവകാശപ്പെട്ടിരുന്നത്. എന്നാൽ അവർക്ക് ഉദ്ദേശ്യ ശുദ്ധിയോടെയായിരുന്നില്ല, മാത്രമല്ല അവർ വാക്കുകളും കരാറുകളും പാലിക്കുന്നവരുമായിരുന്നില്ല. ഇസ്ലാമിന്റെ വിജയം കൺമുന്നിൽ കണ്ടതു കൊണ്ടാണവർ ഇങ്ങനെയൊരു നിലപാട് സ്വീകരിക്കാൻ കാരണം, അപ്പോൾ ഇത്തരം ഉടമ്പടികളിൽ പങ്കെടുക്കുകയല്ലാതെ മറ്റു മാർഗങ്ങൾ അവർക്ക് മുമ്പിലുണ്ടായിരുന്നില്ല. ചില ജൂതന്മാരുടെ മനോഗതി ഇപ്രകാരമായിരുന്നു; ഉഹ്ദ് യുദ്ധം നടന്നതോടെ പ്രശ്നം വീണ്ടും വഷളായി. മുസ്ലിംകൾക്കതിൽ തോൽവി സംഭവിച്ചു. അതേതുടർന്ന് ചില യഹൂദികൾക്ക് ഇസ്ലാമിനോട് വിപ്രതിപത്തിയായി. ചിലർ ആത്മാർത്ഥതയില്ലാതെ മുസ്ലിമായി അഭിനയിച്ചു ഇവരെയാണ് ഖുർആൻ കപടവിശ്വാസികൾ എന്ന് വിശേഷിപ്പിച്ചത്.

ഇഖ്‌വാനുൽ മുസ്‌ലിമൂൻ ആരുടെ സൃഷ്ടി?

ഇഖ്‌വാനുൽ മുസ്‌ലിമൂൻ ആരുടെ സൃഷ്ടി?


- സി. എ. ആർ

ഇഖ്‌വാനുൽ മുസ്‌ലിമൂൻ അഥവാ മുസ്‌ലിം ബ്രദർ ഹുഡ് പാശ്ചാത്യ രക്ഷാകർതൃത്വത്തിൽ ഉടലെടുത്ത ഖവാരിജി ചിന്ത പേറുന്ന തീവ്ര സംഘമാണെന്നും അത് ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നില്ലെന്നുമുള്ള സഊദി ഉന്നത പണ്ഡിത സഭയുടെ പ്രസ്താവന പലരെയും വിറളി

പിടിപ്പിച്ചിരിക്കുകയാണ്. ഇഖ്‌വാന്റെ തനിനിറം തിരിച്ചറിയാതെ, സഊദി ഭരണകൂടവും പണ്ഡിതന്മാരും ഇഖ്‌വാൻ അനുകൂല നിലപാടുകൾ സ്വീകരിച്ചതിനെ എടുത്തു കാട്ടിയാണ് പലരും പ്രസ്തുത പ്രസ്താവനയുടെ സാംഗത്യം ചോദ്യം ചെയ്യുന്നത്. ഇഖ്‌വാൻ പദ്ധതികളെ കലവറയില്ലാതെ പിന്തുണച്ച ഒരു ഭൂതകാല ചരിത്രം സഊദിക്കുണ്ടെന്ന വസ്തുത നിസ്തർക്കമാണ്. സഊദിയുടെ ചിലവിൽ പാശ്ചാത്യ രാജ്യങ്ങളിൽ, നിർമിക്കപ്പെട്ട ഇസ്‌ലാമിക സെന്ററുകൾ എല്ലാം ഇഖ്‌വാൻ അധീനതയിലാണെന്നതും യാഥാർത്ഥ്യമാണ്. സഊദി മതപ്രബോധകരായി വിദേശ രാജ്യങ്ങളിലേക്ക് അയച്ചവർ ബഹുഭൂരിപക്ഷവും ഇഖ്‌വാൻ ചിന്താധാരയുടെ വക്താക്കളായിരുന്നു, ഇത്തരത്തിൽ സഊദി നിയോഗിച്ച മലയാളികളായ പ്രബോധകരാണ് ടി.കെ. ഇബ്രാഹീം, അഹ്മദ് കുട്ടി, ഒ.പി. അബ്ദുസ്സലാം, അബ്ദുറഹ്മാൻ തദ്ദവായ്, സഈദ് മരക്കാർ തുടങ്ങിയവർ. സഊദി യൂണിവേഴ്സിറ്റികളിൽ പഠിച്ച ഇവരെല്ലാം ഇഖ്‌‌വാന്റെ ഇന്ത്യൻ പതിപ്പായ ജമാഅത്തെ ഇസ്‌ലാമിയുടെ വക്താക്കളാണെന്നതിൽ സംശയമില്ല. ഇന്ത്യയിൽ സഊദി അറേബ്യയുടെ സാമ്പത്തിക സഹായം ഏറ്റവും കൂടുതൽ ലഭിച്ചതും മറ്റാർക്കുമല്ല, കേരളത്തിലെ അവരുടെ ഇസ്‌ലാമിക സർവകലാശാലയുടെ കെട്ടിടം വരെ സഊദി രാജാവിന്റെ ഔദാര്യമാണെന്നായിരുന്നു ജമാഅത്തിന്റെ അറബി പത്രമായ അൽജാമിഅയിൽ അബ്ദുല്ല രാജാവിന്റെ ഫോട്ടോ സഹിതം, പ്രസിദ്ധം ചെയ്തത്. ചോറ് റിയാദിൽ നിന്നാണെങ്കിലും കൂറ് പുലർത്തിയിരുന്നത് ടെഹ്റാനോടായിരുന്നുവെന്ന് മാത്രം. ഇഖ്‌വാൻ രക്ഷാകർതൃത്വത്തിൽ സഊദി ഫണ്ടിംഗോടു കൂടി നടന്ന വലിയ സംരംഭങ്ങളായിരുന്നു റാബിഥ്വയും (മുസ്‌ലിം വേൾഡ് ലീഗ്) ഫൈസൽ ബാങ്കും. ഇപ്പോൾ, ഉന്നത പണ്ഡിതസഭയിലുള്ള ഡോ. തുർക്കി റാബിഥ്വയുടെ തലപ്പത്തിരുന്നപ്പോൾ സഊദി ഫണ്ട് മുഴുവൻ ഒഴുകിയത് ഇഖ്‌വാൻ കേന്ദ്രങ്ങളിലേക്കായിരുന്നുവെന്നാണ് ചില പഠനങ്ങൾ പറയുന്നത്. ഇഖ്‌വാൻ സംഘടനയുടെ പാശ്ചാത്യ ലോകത്തെ വക്താവായിരുന്ന കമാൽ ഹൽബാവിയായിരുന്നു ഒരു കാലത്ത് സഊദി അറേബ്യയിലെ വിദ്യാഭ്യാസ വകുപ്പിന്റെ ഉപദേഷ്ടാവ്. സഊദിയുടെ ചിലവിൽ ആഗോള മുസ്‌ലിം യുവതയെ ഇഖ്‌വാനിസത്തിലേക്ക് റിക്രൂട്ട് ചെയ്യാൻ സ്ഥാപിക്കപ്പെട്ട ലോക മുസ്‌ലിം യുവജന കൂട്ടായ്മ (വമി)യുടെ സ്ഥാപകാംഗവും എക്സിക്യൂട്ടീവ് ഡയറക്ടറും ഇദ്ദേഹമായിരുന്നു.

ശൈയ്ഖ് മുഹമ്മദ് അലി ആദം എത്യോപ്യ, ഹദീസ് വൈജ്ഞാനിക രംഗത്തെ യുഗപുരുഷൻ

ശൈയ്ഖ് മുഹമ്മദ് അലി ആദം എത്യോപ്യ, ഹദീസ് വൈജ്ഞാനിക രംഗത്തെ യുഗപുരുഷൻ


✍️ ഡോ: അബ്ദുർറഹ്മാൻ ആദൃശ്ശേരിവിഖ്യാത ഹദീസ് പണ്ഡിതനും വ്യാകരണ വിദഗ്ദ്ധനും നിയമജ്ഞനും നിദാനശാസ്ത്രത്തിലെ കുലപതിയുമായ എത്യോപ്യക്കാരനായ ശൈഖ് മുഹമ്മദ് അലി ആദം (റഹ്) അല്ലാഹുവിലേക്ക് യാത്രയായി.


ഹിജ്റ 1366ൽ എത്യോപ്യയിൽ ജനിച്ചു. സ്വപിതാവിൽ നിന്നും ഖുർആൻ പഠനം ആരംഭിച്ചു. പിന്നീട് ശൈഖ് മുഹമ്മദ് ഖിയുവിൽ നിന്നും ഖുർആൻ പാരായണം പൂർത്തിയാക്കി. പിന്നീട് ഗ്രാമീണ മദ്റസകളിലെ പാഠ്യപദ്ധതിയിൽ ഉണ്ടായിരുന്ന ഗ്രന്ഥങ്ങൾ പഠിക്കാനാരംഭിച്ചു. നിയമജ്ഞനും മുഹദ്ദിസുമായിരുന്ന പിതാവിൽ നിന്നും നാട്ടിൽ പ്രചാരത്തിലുണ്ടായിരുന്ന അഖീദ ഗ്രന്ഥങ്ങളും ഹനഫി നിയമഗ്രന്ഥങ്ങളായ ഖുദൂരി അതിന്റെ വ്യാഖ്യാനങ്ങൾ കൻസുൽ ദഖാഇഖ്, ബദ്റുദ്ദീൻ ഐനിയുടെ വ്യാഖ്യാനം, നിയമ നിദാന ഗ്രന്ഥങ്ങളായ അൽമനാർ, തൗളീഹ്, തൻഖീഹ്, ഗണിതശാസ്ത്രം, സഹീഹുൽ ബുഖാരി തുടങ്ങിയ ഗ്രന്ഥങ്ങളും മറ്റു വിജ്ഞാനങ്ങളും പിതാവിൽ നിന്നും പഠിച്ചു. പിന്നീട് വ്യാകരണ പണ്ഡിതനും സാഹിത്യകാരനുമായ ശൈഖ് മുഹമ്മദ് സഅദ് ദറയ് എന്നിവരുടെ പക്കൽ മൂന്ന് വർഷം പഠനം നടത്തി. ബുഖാരി, മുസ്‌ലിം, നഹ്‌വ്, സർഫ്, ബലാഗ, മൻഥിഖ്, സംവാദ തത്വങ്ങൾ, ഉസൂലുൽ ഫിഖ്ഹ് എന്നിവ അഭ്യസിച്ചു. ഇബ്നു മാലികിന്റെ അൽഫിയ്യ, ഇബ്നു അഖീൽ, ഖുദ്‌രി എന്നിവർ അതിന് രചിച്ച വ്യാഖ്യാനങ്ങൾ, ഖത്റുന്നദയുടെ വ്യാഖ്യാനമായ മുജീബു നിദ, മുഗ്നില്ലബീബ്, ശാഫിയ, ബലാഗയിലെ തല്‍ഖീസ്, അതിന്റെ വ്യാഖ്യാനങ്ങൾ മൻതിഖിലെ സുല്ലം, ഇസാഗോജി എന്നിവയും അതിന്റെ വ്യാഖ്യാനങ്ങളും പഠിച്ചു.

പ്രമുഖ വ്യാകരണ പണ്ഡിതനായിരുന്ന ശൈഖ് അബ്ദുൽ ബാസിതിൽ നിന്നും, ആജ്റൂമിയ . മിൻഹത്തുൽ ഇഅ്റാബ്, അൽ ഫവാകിഹുൽ ജനിയ്യ തുടങ്ങിയ ഗ്രന്ഥങ്ങൾ പഠിച്ചു. മഹാപണ്ഡിതനായിരുന്ന ശൈഖ് മുഹമ്മദ് സൈദ് മുഹമ്മദ് എത്യോപ്യയിൽ നിന്നും ബുഖാരിയും മുസ്‌ലിമിന്റെ ഭൂരിഭാഗവും ബൈഹഖിയുടെ ആദ്യഭാഗവും തഫ്‌സീർ, ബലാഗയിലെ ജൗഹറുൽ മക്നൂൻ ഹദീസ്, നിദാനഗ്രന്ഥമായ തദ്‌രീബു റാവി എന്നീ ഗ്രന്ഥങ്ങൽ അഭ്യസിച്ചു. എത്യോപ്യയിലെ മുഫ്തിയായിരുന്ന മുഹമ്മദ് ഇബ്നു റാഫിഇൽ നിന്നും ജാമിഉത്തുർമുദി, അബുദാവൂദ്, നസാഇ, ഇബ്നുമാജ, തുടങ്ങിയ ഗ്രന്ഥങ്ങളും പഠിച്ചു.

ചെറുപ്പത്തിലെ ഹദീസ് വിജ്ഞാന ത്തോട് പ്രത്യേക താല്പര്യം ഉണ്ടായിരുന്ന അദ്ദേഹം പിതാവിന്റെ കീഴില്‍ വിദ്യാര്‍ഥികള്‍ സ്വഹീഹുല്‍ ബുഖാരി പഠിക്കുന്നത് ചെറിയ കുട്ടിയായിരുന്നപ്പോള്‍ ചുമരിനു പിന്നില്‍ മറഞ്ഞിരുന്നു കേള്‍ക്കുക വഴി ചെറുപ്പത്തിലെ ഹദീസ് പഠനത്തിനു താല്പര്യം ജനിച്ചതായി അദ്ദേഹം അനുസ്മരിക്കുന്നുണ്ട് പ്രബല ഹദീസുകള്‍ പഠിക്കാനും ജീവിതത്തില്‍ പകര്‍ത്താനും ശ്രമിച്ചപ്പോള്‍ നാട്ടില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്ന ഹനഫീ മദ്ഹബിനോടും അശ്അരീ വിചാര ധാരയോടും ചില വിയോജിപ്പുകള്‍ പ്രകടമായി മക്കയില്‍ എത്തിയ ശേഷം ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യയുടെയും ഇബ്നുല്‍ ഖയ്യിമിന്റെയും രചനകള്‍ ശ്രദ്ധയില്‍ പെട്ടപ്പോള്‍ നാട്ടില്‍ നടമാടിയിരുന്ന പല ആചാരങ്ങളും വിശ്വാസങ്ങളും പ്രമാണങ്ങള്‍ക്ക് നിരക്കാത്തതാണ് എന്ന് അദ്ദേഹത്തിനു ബോധ്യപ്പെട്ടു പിന്നീട് അദ്ദേഹം മക്കയിലെ ദാറുൽ ഹദീസ് ഖൈരിയ്യയിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. നാട്ടിൽ പ്രമുഖ ഹദീസ് ഗ്രന്ഥങ്ങൾ അടക്കം വലിയ ഗ്രന്ഥങ്ങൽ പഠിപ്പിച്ചതിന് ശേഷമാണ് അദ്ദേഹം മക്കയിലെത്തിയത്. മുപ്പത്തി ഏഴാം വയസ്സിലാണ് ഉംറ സംഘത്തിൽ മക്കയിലെത്തിയത്. മഅ്ഹദുൽ ഹറമിൽ വിദ്യാർത്ഥിയായി. മൂന്ന് വർഷത്തെ പഠനത്തിന് ശേഷം ദാറുൽ ഹദീസിലെത്തി. ശൈഖ് ഇബ്നുബാസ് ആണ് അതിന്റെ തലവനായിരുന്നത്. അദ്ദേഹം അവിടെ അധ്യാപകനായി, പിന്നീട് അധ്യാപനത്തിലും രചനയിലും കഴിച്ചു കൂട്ടി. ധാരാളം പണ്ഡിതന്മാരെയും കനപ്പെട്ട ഗ്രന്ഥങ്ങളും സംഭാവന ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചു.രചനകൾ


 1. അൽ ബഹ്റുൽ മുഹീത് സ്സജ്ജാജ് ഫീ ശറഹി സഹീഹി മുസ്ലിം, അൽ ഹജ്ജാജ്. നാൽപത്തിഅഞ്ച് വാല്യങ്ങളുളള ഈ ബൃഹദ് ഗ്രന്ഥം ഇമാം മുസ്ലിമിന്റെ സഹീഹിന്റെ വ്യാഖ്യാനമാണ്. സഹീഹു മുസ്ലിമിന്റെ വ്യാഖ്യാനങ്ങളിൽ ഏറ്റവും മികച്ച ഒരു വ്യാഖ്യാനമാണിത്. മുസ്ലിമിന്റെ ആമുഖത്തിന് രണ്ട് വാള്യങ്ങളുള്ള വ്യാഖ്യാന ഗ്രന്ഥം രചിച്ച ശേഷമാണ് ഇതിന്റെ രചനയാരംഭിച്ചത്. അദ്ദേഹം പറയുന്നതു കാണുക. “ഇമാം മുസ്‌ലിമിന്റെ സഹീഹിന്റെ ആമുഖത്തിന്റെ എല്ലാ ഗുണങ്ങളും ലക്ഷ്യങ്ങളും പ്രതിപാദിച്ചുകൊണ്ട് രണ്ട് വാള്യങ്ങളുള്ള വ്യാഖ്യാനം രചിക്കാൻ അല്ലാഹു അവസരമൊരുക്കി. പിന്നീട് തന്റെ സഹീഹിന്റെ മുഴുവൻ ഉദ്ദേശ്യലക്ഷ്യങ്ങളും ഉൾക്കൊള്ളുന്ന എല്ലാ ആശയക്കുഴപ്പങ്ങളും, പ്രശ്നങ്ങളും ദൂരീകരിക്കുന്ന അതിലെ ചർച്ചകൾ വിശദീകരിക്കുന്ന, അതിലെ വിജ്ഞാനങ്ങളും രഹസ്യങ്ങളും അനാവരണം ചെയ്യുന്ന നിദാനശാസ്ത്രപരമായ പ്രശ്നങ്ങൾ വ്യക്തമാക്കി, വിശിഷ്യാ ഹദീസ് വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ, അല്ലാഹുവിന്റെ ഔദാര്യവും, ഹദീസ് വിജ്ഞാന ശാഖക്ക് വലിയ സംഭാവനകളർപ്പിച്ച, ഖാളീ ഇയാള്, ഇബ്നു സലാഹ്, നവവി, അബൂഅബ്ദില്ല അൽ ഖുർതുബി, ഇബ്നു ഹജർ, ഇബ്നുൽ മുൻദിർ, ബൈഹഖി, ഖത്താബി, മുൻദിരി, ദഹബി, ഇബ്നു ഹസം, ഇബ്നു ദഖീഖ് അൽ ഈദ്, ഇബ്നുൽ മുലഖിൻ, ഇബ്നു തൈമിയ, ഇബ്നുൽ ഖയ്യിം, അൽ അയ്നി, ഇബ്നുഖുദാമ, സൻആനി, ശൗഖാനി, ഇബ്നുൽ അസീർ, ഫൈയൂമി, ഇബ്നു മൻളൂർ, ഫൈറൂസാബാദി, തുടങ്ങിയവരുടെ ഗ്രന്ഥങ്ങളെല്ലാം ഇതിന്റെ രചനക്ക് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. എല്ലാ തരത്തിലുള്ള അവ്യക്തതകളും സംശയങ്ങളും ദൂരീകരിക്കുന്ന തരത്തിലാണ് ഈ വ്യാഖ്യാനഗ്രന്ഥം. സനദും മത്‌നുമായി പറയപ്പെട്ട വിശദീകരണങ്ങൾ, ഫിഖ്ഹുൽ ഹദീസ് എല്ലാം ഇതിൽ വിശദമായി ചർച്ച ചെയ്യുന്നുണ്ട്.”
 2. ദഖീറതുല്‍ഉഖുബഫീശറഹിൽമുജ്തബാ. ഇമാം നസാഇയുടെ സുനനിന് അദ്ദേഹം രചിച്ച വ്യാഖ്യാനമാണിത്. 42 വാള്യങ്ങളുണ്ട് ഇതിന്. ഇതിന്റെ ആമുഖപഠനം തന്നെ, 120 പേജുകളിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. നസാഇയുടെ ചരിത്രം, രചനകൾ, ഹദീസ് നിരൂപണ രീതി, തന്റെ വ്യാഖ്യാനരീതി സനദുകൾ എന്നിവയെല്ലാം ഇതിൽ പ്രതിപാദിക്കുന്നുണ്ട്. സമകാലിക പണ്ഡിതന്മാർ മുക്തകണ്ഡം ഈ ഗ്രന്ഥത്തെ പ്രശംസിച്ചിട്ടുണ്ട്. ശൈഖിന്റെ സ്ഥിരീകരിച്ച അഭിപ്രായങ്ങളും സൂക്ഷ്മമായ തെരഞ്ഞെടുപ്പുകളും മനഃസംതൃപ്തി നൽകുന്നു. ഇതിലെ വിശദീകരണങ്ങൾ ഇമാം ഇബ്നു ഹജർ, ഫത്ഹുൽ ബാരിയിൽ സ്വീകരിച്ച രചനാ ശൈലിയെ അനുസ്മരിപ്പിക്കുന്നതാണ്. ഇക്കാലത്തെ മുഴുവൻ മുഹദ്ദിസുകളും ഒന്നിച്ചു ശ്രമിച്ചാലും ഇതുപോലൊരു ഗ്രന്ഥം രചിക്കുക ശ്രമകരമായിരിക്കുമെന്ന് ചില പണ്ഡിതന്മാർ ഇതിനെക്കുറിച്ച് പ്രശംസിച്ചിട്ടുണ്ട്.
 3. ഇബ്നുമാജയുടെ സുനനിന് മശാരിഖുൽ അൻവാർ അൽ വഹാജ വമതാലിഉൽ അൻവാർ അൽ ബഹാജ എന്ന പേരിൽ എഴുതിയ വ്യാഖ്യാനത്തിന്റെ നാലു വാല്യങ്ങൾ പൂർത്തിയായി.
 4. ബുഖാരി മുസ്ലിം എന്നിവയിലെ ഹദീസു നിവേദകരുടെ ചരിത്രം പ്രതിപാദിച്ചുകൊണ്ട് ഖുർറത്തുൽ ഐൻ ഫീ തൽഖീസി തറാജിമി ഫീ രിജാലിസ്സഹീഹൈൻ എന്ന പേരിൽ ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്.
 5. സുയൂഥിയുടെ ഹദീസ് നിദാനശാസ്ത്രഗ്രന്ഥം അൽഫിയ്യത്തു സ്സുയൂഥി എന്ന കാവ്യരചനക്ക് രണ്ട് വാള്യത്തിൽ എഴുതിയ വ്യാഖ്യാനം.
 6. ഇതിഹാഫുന്നബീൽ ഫീ മുഹിമ്മാതി ഇൽമിൽ ജർഹി വത്തഅ്ദീൽ ഹദീസ് നിവേദക നിരൂപണശാസ്ത്ര ഗ്രന്ഥം.
 7. നള്മു മുഖദ്ദിമത്തി ത്തഫ്സീർ ലി ഇബ്നിതൈമിയ്യ. ഖുർആൻ വ്യാഖ്യാനത്തിന്റെ പ്രമാണങ്ങളെക്കുറിച്ച് ഇബനു തൈമിയ എഴുതിയ ഗ്രന്ഥത്തിന്റെ കാവ്യരൂപം.
 8. ഇബ്നു തൈമിയയുടെ അൽ അഖീദത്തിൽ വാസിതിയ്യയുടെ കാവ്യരൂപം (അപൂർണം).
 9. സുപ്രസിദ്ധ ഭാഷാശാസ്ത്രഗ്രന്ഥമായ മുഗ്നില്ലബീബിന്റെ വ്യാഖ്യാനം.
 10. ജാമിഉല്‍ ഫവാഇദു , ഭാഷാ വ്യാകരണ ഹദീസ്, ഫിഖഹീ തത്വങ്ങൾ വിശദീകരിക്കുന്ന ഗ്രന്ഥം.
 11. ഇത്ഹാഫ് താലിബ് അല്‍ അഹുവദി ബി ശറഹി ജാമിഇ ഇമാമു തിര്‍മിദി പ്രസിദ്ധ ഹദീസ് ഗ്രന്ഥമായ ഇമാം തിര്‍മിദി യുടെ ജാമിഇനു ശൈഖ് രചിച്ച വ്യാഖ്യാന ഗ്രന്ഥമാണ് ഇത് പതിനെട്ടു വാള്യങ്ങളിലായി ശിക്ഷകള്‍ (حدود النبي) എന്ന അദ്ധ്യായം വരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്

ഇങ്ങനെ 41 അമൂല്യ ഗ്രന്ഥങ്ങൾ വ്യത്യസ്ത വൈജ്ഞാനിക വിഷങ്ങളിൽ അദ്ദേഹം രചിക്കുകയുണ്ടായി, തന്റെ ജന്മനാടായ എത്യോപ്യയിൽ പ്രതികൂല സാഹചര്യങ്ങളിൽ കഠിന പരിശ്രമത്തിലൂടെ അറിവിന്റെ മഹാശൃംഖങ്ങൾ താണ്ടി, മക്കയിലെ ദാറുൽ ഹദീസിന്റെ അധിപനായി ദശകങ്ങൾ കഴിഞ്ഞുകൂടി, അറിവിന്റെ പ്രഭ പരത്തി, 2020 ഒക്ടോബർ 8ന് (വ്യാഴം) ആ പണ്ഡിത ശ്രേഷ്ഠൻ ഇഹലോകവാസം വെടിഞ്ഞു.
അല്ലാഹു അദ്ധേഹത്തെ അനുഗ്രഹിക്കട്ടെതിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal