} -->

സിറിയ ശവപറമ്പാകുന്ന ആദിമ നാഗരികത


അറബ് വസന്തത്തെ തുടർന്ന്, സിറിയയിലെ ഏകാധിപത്യ ഭരണാധികാരി ബശ്ശാർ അൽ അസദിനെ താഴെയിറക്കാൻ പ്രതിപക്ഷ കക്ഷികൾ നടത്തിയ പോരാട്ടം വിജയം കാണാതെ അഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ, മനുഷ്യചരിത്രത്തിൽ തന്നെ തുല്യതയില്ലാത്ത വിധം രക്തപ്പുഴ ഒഴുകുന്ന കാഴ്ച്ചകൾക്കാണ് ആ രാജ്യം സാക്ഷിയായികൊണ്ടിരിക്കുന്നത്. അതിഭീകരമായ ഈ മനുഷ്യക്കുരുതി കശാപ്പുകാരുടെ ആസൂത്രണ മികവ് കൊണ്ടും മാധ്യമ തമസ്‌കരണങ്ങൾ കൊണ്ടും ആഗോള ദേശീയ തലങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടുകയോ ചർച്ച ചെയ്യപ്പെടുകയോ ഉണ്ടയില്ലെന്നത് അത്യന്തം ഭീതി ജനകമാണ്. സുന്നി സമൂഹങ്ങൾക്കെതിരെ വളരെ ആസൂത്രിതമായ രീതിയിൽ ഉന്മൂലന ശ്രമങ്ങളാണ് സിറിയയിലും ഇറാഖിലും നടന്ന് കൊണ്ടിരിക്കുന്നത്
ഹിജ്ര നാലാം നൂറ്റാണ്ടിൽ തീവ്ര ശിയാവിഭാഗമായ 'ഖറാമിഥ' കൾ അറേബ്രിൻ ഉപദ്വീപിലും ഫാത്വിമികൾ ആഫ്രിക്കയിലും പതിനഞ്ചാം നൂറ്റാണ്ടിൽ സഫവികൾ ഇറാനിലും ഇറാഖിലും സമാനമായ സുന്നി വംശിയ ഉന്മൂലനത്തിന് നേത്രത്വം നൽകിയത് ചരിത്ര ഗ്രത്ഥങ്ങളിൽ രേഖപ്പെടുത്തി കിടക്കുന്നുണ്ട്.


ഈ ശിയാ ബാദ്ധവം ചരിത്രത്തിൽ ആദ്യമായല്ല സംഭവിക്കുന്നത്. ഫാത്വിമി ഭരണകാലത്ത് പല പ്രമുഖ മന്ത്രിമാരും, ജൂതമാരും ക്രൈസ്തവരുമായിരുന്നു. പ്രസ്തുത ഭരണകൂട സ്ഥാപകൻ ഉസൈദുല്ല അൽ മഹ്ദി തന്നെ ഈ പാരമ്പര്യം പേറുന്ന വ്യക്തിയാണ്.ഇദ്ദേഹത്തിന്റെ പൂർവീകൻ മൈമൂൻ അൽഖദ്ദാഹിന്റെ ചരിത്രവും തഥൈവ. കുരിശുയുദ്ധ വേളയിൽ സ്വലാഹുദ്ദീൻ അയൂബിയുടെ രഹസ്യങ്ങൾ ശത്രു സൈന്യത്തിന് ചോർത്തികൊടുക്കുന്ന ദൗത്യമായിരുന്നു ഫാത്വിമികൾ നിർവഹിച്ചിരുന്നത്. ബാഗ്ദാദ് തരിപ്പണമാക്കിയ ഹുലാക്കൂഖാനെ അങ്ങോട്ട് വിളിച്ച് വരുത്തിയതും 20 ലക്ഷത്തോളം വരുന്ന മൂസ്ലീകളെ കശാപ്പ് ചെയ്യാൻ സൗകര്യം ചെയ്തു കൊടുത്തതും അവസാന അബ്ബാസീ ഖലീഫയായിരുന്ന മുഅ്തസിമിന്റെ പ്രധാന മന്ത്രിയും ശിയാ വിശ്വാസിയുമായിരുന്ന ഇസനുൽ അൽഖമായിരുന്നു. ഇതെല്ലാം നമ്മുടെ ആധികാരിക ചരിത്ര ഗ്രത്ഥങ്ങളിൽ പ്രതിപാദിച്ച ചരിത്ര യാഥാർത്ഥ്യങ്ങളാണ്.
ചരിത്ര ബോധമില്ലാത്ത സുന്നി സമൂഹങ്ങളെ എപ്രകാരം കെണിയിൽ കൊടുക്കാമെന്നതിനെ കുറിച്ച് കാപട്യം മതമുദ്രയും മുഖമുദ്രയുമാക്കിയ ശിയാക്കൾക്ക് അറിയാം. അയൽ രാഷ്ട്രങ്ങളിലും മുസ്ലിം ലോകത്തും നുഴഞ്ഞ് കയറി എങ്ങനെ ആ സമൂഹങ്ങളെ ശിയാവൽക്കരിക്കാൻ സാധിക്കുമെന്നതായിരുന്നു 90കളിൽ അവർ പുറത്തിറക്കിയ '50 വർഷ പദ്ധതി'. ഇതിന് രാഷ്ട്രീയ ചരിത്ര സാമൂഹിക സാംസകാരിക മാനങ്ങളാണുണ്ടായിരുന്നതെങ്കിൽ 2005 ൽ പുറത്തിറക്കിയ 'രഹസ്യ മാധ്യമ പദ്ധതി' മാധ്യമങ്ങളിൽ നുഴഞ്ഞ് കയറി എങ്ങനെ ലോക തലത്തിൽ ഇറാൻ അനുകൂല അഭിപ്രായ രൂപീകരണം സാധ്യമാക്കാം എന്നതാണ.് 2005ൽ ഇറാക്കിലെ ദേശീയ സംഖ്യ സേന തടവിലാക്കിയ ഒരു ഇറാൻ രഹസ്യാന്യാഷണ ഉദ്യോഗസ്ഥന്റെ പക്കൽ നിന്നാണ് പ്രസ്തുത രേഖ കണ്ടെടുക്കപ്പെട്ടത്. സദ്ദാമിന്റെ പതനത്തിന് ശേഷം ഇറാൻ മിലിഷ്യയും അമേരിക്കൻ അധികൃതരും എങ്ങനെ സഹകരിച്ച് പ്രവർത്തിച്ചുവെന്ന് പ്രസ്തുത രേഖ വിശദീകരിക്കുന്നുണ്ട്. മേഖലയിൽ ശിയാവൽക്കരണത്തിന് ആക്കം കൂട്ടാൻ സഹകരിക്കേണ്ട വ്യക്തിത്വങ്ങളും സംഘടനകളും ഏതൊക്കയാണന്ന് വരെ രേഖയിൽ വെളിപ്പെടുത്തുന്നുണ്ട്. പല വിഷയങ്ങളും അതീവ വൈകാരികമായത് കൊണ്ട് അറബി ഭാഷയിൽ ഉൾപ്പെടുത്തിയിട്ടില്ല.
 ലോകം ഇതിന് മുമ്പ് പലതരം വംശീയ ഉന്മൂലനങ്ങൾക്ക് സാക്ഷിയായിട്ടുണ്ട്. അമേരിക്ക ജപ്പാനിലും മറ്റും നടത്തിയ ബോംബ് വർഷങ്ങൾ, ഇസ്‌റാഈൽ ഫലസ്തീനികൾക്കെതിരിൽ തുടരുന്ന അതിക്രമങ്ങൾ, ബോസ്‌നിയയിലെ വംശീയ ഉന്മൂലന ശ്രമങ്ങൾ, ബശ്ശാറിന്റെ പിതാവ് ഹാഫിസുൽ അസദ് 1980, 82 വർഷങ്ങളിൽ തദ്മൂർ, ഹിംസ്, ഹുമാ തുടങ്ങിയ പ്രദേശങ്ങളിൽ ബ്രദർഹുണ്ട് പ്രവർത്തകർക്കെതിരെ നടത്തിയ ഉന്മൂലന ശ്രമങ്ങൾ, ഏകദേശം 35000 സിറിയക്കാർ ഈ ആക്രമണങ്ങളിൽ കൊലപ്പെടുകയുണ്ടായി,. ഇറാനിൽ ഖുമൈനിയുടെ വിപ്‌ളവം വിജയിച്ചതിന് ശേഷം ഇറാനിലെ സുന്നീ സമൂഹം വിശിഷ്യാ അഹ്‌വാസ് പ്രവിശ്യയിലെ അറബ് വംശജർ വംശീയ ഉന്മൂലനത്തിന് വിധേയമായികൊണ്ടിരിക്കുകയാണ്. ആ സമൂഹം അനുഭവിക്കുന്ന അറ്റമില്ലാത്ത യാതനകളുടെ കഥകൾ അവർ പ്രവാസ ലോകത്തു നിന്ന് നടത്തുന്ന അവരുടെ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് വ്യക്തമാകുന്നതാണ്. എന്നാൽ കഴിഞ്ഞ 5 വർഷത്തിൽ അധികമായി സിറിയയിലെ സുന്നീ സമൂഹം മേൽപറഞ്ഞ വംശീയ ഉന്മൂലന ശ്രമങ്ങളെയെല്ലാം കവച്ച് വെച്ച് കൊണ്ട് ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം മുന്നേറികൊണ്ടിരിക്കുകയാണ്. നേരത്തെ പറഞ്ഞ മാധ്യമ ലോകത്തെ ഇറാൻ ആധിപത്യം കാരണം ലോകം ഈ ദാരുണ സംഭവം ശ്രദ്ധിക്കുന്നില്ലന്നത് അത്യന്തം ഭീതിജനകമാണ്.
 അറബ് വസന്തത്തെ തുടർന്ന് നിലനിൽപ്പ് പരുങ്ങലിലായ ബശ്ശാറിനെതെരെ പ്രതിപക്ഷ കക്ഷികൾ രംഗത്ത് വന്നപ്പോൾ എന്ത് വിലകൊടുത്തും തീവ്ര ശിയാ വിഭാഗക്കാരനായ ഇയാളെ താങ്ങി നിർത്താൻ ഇറാൻ മുന്നോട്ട് വരുകയും അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഇറാൻ, ഇറാഖ്, ലബ്‌നാൻ, യെമൻ തുടങ്ങിയ രാഷ്ട്രങ്ങളിൽ നിന്നുള്ള പതിനായിര കണക്കിന് ശിയാമിലിറ്റന്റുകളെ സിറിയയിൽ ബശ്ശാറിന്റെ രക്ഷക്കായി അണിനിരത്തുകയുമായിരുന്നു. ഇറാൻ ദേശീയ സുരക്ഷാ വിഭാഗത്തിലെ പതിനായിരകണക്കിന് സൈനികർക്ക് പുറമെ ഹിസ്ബുല്ലയുടെ മുഴുവൻ സൈനികരും ബശ്ശാറിന് വേണ്ടി സുന്നീ മേഖലകളെ തരിപ്പണമാക്കുന്നതിൽ മുമ്പിലുണ്ട്. ഇതിന് പുറമെ ഫൈലഖുൽ ഖുദ്‌സ്, ഫൈലഖുൽ ബദ്ർ (ഇറാൻ ) അൻസാദുല്ലാ (യെമൻ) ലിവാഅുൽ ഹംദ്, സറായാ അൽഖുറാസാനി ലിവാഉ അസദുല്ല, ലിവാഉൽ ഇമാം അലി, ലിവാഉൽ ഇമാം ഹുസൈൻ (ഇറാഖ്) ലിവാഫാതിമിയ്യൂൻ (അഫ്ഗാനിസ്ഥാൻ), ജൈശുൽ ഇമാം മഹ്ദി, അബുൽ ഫദ്ൽ, സറായ, അസ്സഹ്‌റ, അസാഇസ് അഹ്‌ലിൽ ഹഖ് തുടങ്ങിയ ശതകണക്കിന് ശിയാസായുധ സംഘങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സിറിയയിൽ തമ്പടിച്ച് നിസ്സഹാരയായ സുന്നി സമൂഹങ്ങളെ വംശീയ ഉന്മൂലനത്തിന് വിധേയമാക്കികൊണ്ടിരിക്കുകയാണ്. ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത കുറ്റ കൃത്യങ്ങളാണ് സിറിയയിൽ നിന്ന് കേട്ട് കൊണ്ടിരിക്കുന്നത്. വംശഹത്യയുടെ വിവിധ രൂപങ്ങൾ വർണിച്ച് കൊണ്ടുള്ള നാൽപ്പത്തിഅയ്യായിരം ചിത്രങ്ങൾ ഉൾകൊള്ളുന്ന ഒരു ആൽബം ഒരു പത്ര പ്രവർത്തകൻ ഈയിടെ പ്രസിദ്ധീകരിക്കുകയുണ്ടായി, ജീവനോടെ തൊലിയൊരിക്കുക, ആസിഡിൽ മുക്കുക, വാളുകൾ കൊണ്ട് ഊർന്ന് കൊല്ലുക, മൃത ശരീരങ്ങളിൽ വാൾ തലപ്പ് കൊണ്ട് യാഹുസൈൻ എന്നെഴുതുകയൊക്കെ ഈ ദുഷ്ട്ട മൃഗങ്ങളുടെ ചില മൃഗയാവിനോദങ്ങളെത്രേ. ശിയാശക്തികൾ മുഴുവൻ ഒന്നിച്ചു പോരാടിയിട്ടും നിൽകകള്ളിയില്ലാതെ വന്നപ്പോഴാണ് ഇറാൻ റക്ഷ്യയുടെ സഹായം തേടിയത്. സിറിയയിലെ കലാപങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ഇറാൻ ദേശീയ സുരക്ഷാ വിഭാഗത്തിലെ ജനറൽ ഖാസിം സുലൈമാനിയാണ.് റക്ഷ്യ ആകാശത്തുനിന്ന് തീമഴ വർഷിപ്പിക്കുമ്പോൾ ശിയാ ഭീകരസംഘങ്ങൾ ബശ്ശാറിന്റെ സൈനികർകൊപ്പം പാവപ്പെട്ട പൗരന്മാരെ വെടിവെച്ചും രാസപ്രയോഗം നടത്തിയും കൊന്നുതീർക്കുന്ന കാഴ്ച്ചയാണ്. അൻപത് മുസ്‌ലിം രാജ്യങ്ങൾ ലോകത്തുണ്ടായിട്ടും ആഗോള സമൂഹവും ഈ ജനതയുടെ ആർത്തനാദങ്ങൾ കേട്ടെന്നുനടിക്കുന്നില്ല. ഇപ്പോഴത്തെ നില തുടരുകയാണെങ്കിൽ ലോകത്തെ ആദ്യത്തെ നാഗരിക കേദ്ധ്രവും ഇസ്ലാമിക ചരിത്രത്തിൽ തുല്യതയില്ലാത്ത സംഭാവനകൾ നൽകിയ ഈ പ്രദേശം ഭുമുഖത്ത്‌നിന്ന് തുടച്ച് നീക്കപ്പെടാൻ അധികകാലം കാത്തിരിക്കേണ്ടി വരില്ല. ഇവിടെ ഇസ്‌ലാമിന്റെ ശത്രുകൾ ഒറ്റക്കെട്ടാണ്. ബശ്ശാറിന്റെ നിലനിൽപ്പ് മേഖലയിലെ പ്രബല വിഭാഗങ്ങളായ ഇറാന്റെയും ഇസ്‌റാഈലിന്റെയും മാത്രമല്ല അമേരിക്കയുടേയും റക്ഷ്യയുടേയും കൂടി താൽപര്യമാണ്. മധ്യപൗരസ്ത്യ ദേശത്ത് പ്രവിശാലമായ ജൂത സാമ്രാജ്യം സ്ഥാപിതമാകാൻ സുന്നി സമൂഹത്തിന്റെ ഉന്മൂലനം അനിവാര്യമാണ്. എല്ലാതരം ബഹുദൈവത്വമൂല്യങ്ങളും പേറുന്ന ശിയാഇസ്‌ലാം അതിന് ഒരിക്കലും തടസ്സമാകില്ല. ടെഹ്‌റാനിൽ മുപ്പത് ശതമാനത്തോളം വരുന്ന സുന്നികൾക്ക് ഒരു ജുമാമസ്ജിദ് പോലുമില്ല എന്നാൽ ഒരു ശതമാനം വരുന്ന ജൂതന്മാർക്ക് 25 ബിനഗോഗുളുണ്ട് . യൂസുഫുൽ ഖർദാവി ഒരു ടെലിവിഷൻ അഭിമുഖത്തിൽ റഫ്‌സബാനിയോട് പറഞ്ഞതാണിത്.
അറബ് മേഖലയെ വംശീയാടിസ്ഥാനത്തിൽ വിഭജിച്ച് പരസ്പരം പോരടിക്കുന്ന കൊച്ചുരാജ്യങ്ങൾ സൃഷ്ടിക്കുക എന്നത് പാശ്ചാത്യശക്തികൾ സായ്കസ്  പീകോ? ഉടമ്പടിയിലൂടെ 1916 ൽ തീരുമാനിച്ച കാര്യമാണ്. സി.ഐ.എ ബാനറിൽ പ്രവർത്തിക്കുന്ന സയണിസ്റ്റ് സംഘടനയായ റാൻഡ് ഫൗഡേഷൻ 2007ൽ പുറത്തിറക്കിയ പ്രവർത്തന റിപ്പോർട്ടിലും ഇക്കാര്യം ഊന്നിപറയുന്നുണ്ട്. മുസ്‌ലികളെ റാഡിക്കൽ, മോഡറേറ്റ്, സെക്യുലർ എന്നീ മൂന്ന് വിഭാഗമായി വിഭജിച്ച് മോഡറേറ്റ് മുസ്‌ലികളെ സംഘടിപ്പിക്കുകയും അവരെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യുവാൻ പ്രസ്തുത റിപ്പോർട്ട് ആഹ്വാനം ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ചെച്‌നിയയിൽ നടന്ന അന്താരാഷ്ട്ര അഹ്ലുസുന്നസമ്മേളനം. അറബ് ലോകത്ത് ഈ പദ്ധതിയുടെ സൂത്രധാരൻ യമനിലെ അൽജിഫ്രി എന്ന സൂഫി പണ്ഡിതനാണ്. ഗുലനും അലിജുംഅയും ശൗഖിഅല്ലാമും ത്വാഹിറുൽഖാദിരിയും കിച്ചേചവിയും നാളിമുൽഹഖാനിയും താബാഫൗണ്ടേഷനും ഖിദ്മമൂവ്‌മെന്റുമെല്ലാം ഇതിന്റെ നടത്തിപ്പുകാർ മാത്രമാണ്. ഇസ്‌റാഈൽ മുൻ പ്രധാനമന്ത്രി തന്റെ ആത്മകഥയിൽ മേഖലയിൽ ശിയാഇസ്‌ലാമിനെ സംരംക്ഷിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറയുന്നതായി കാണാം.
പ്രസിദ്ധ കുവൈത്തി ചിന്തകനും രാഷ്ട്രീയവിശാരദനുമായ അബ്ദുല്ല നഫീസിയെ പോലുള്ളവർ ഇറാന്റെ അപകടത്തെ കുറിച്ച് മുന്നറിയിപ്പ് നൽകാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഉത്തരവാദപ്പെട്ടവരുടെ ഭാഗത്ത് നിന്ന് യാതൊരും നീക്കങ്ങളും നടന്നില്ല. മുസ്‌ലിം സമൂഹത്തെ ശിയാവൽക്കരിക്കുന്ന പദ്ധതിയിൽപ്പെട്ട ഒരിനമായിരുന്നു സുന്നി ശിഈ സഹകരണവേദികൾ. തഖ്‌രീബുൽ മദാഹിബുൽ ഇസ്‌ലാമിയ എന്ന പേരിൽ അറിയപ്പെട്ട ഈ വേദിയാണ് ഈജിപ്തിൽ ശിയാപ്രചരണങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത്. ഡോ.യൂസുഫുൽ ഖറദാവി വരെ 30 വർഷത്തോളം ഇതിന്റെ പിന്നിലെ ദുഷ്ടലാക്കറിയാതെ ഇതിൽ പ്രവർത്തിച്ചു. ഇപ്പോൾ എല്ലാം തിരിച്ചറിഞ്ഞപ്പോൾ ഇസ്‌ലാമിന്റെ പുറത്തെ ശത്രുക്കളേക്കാൾ അപകടം വരുത്തുന്നത് ശിയാക്കളാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.ശിയാക്കളുടെ തനി നിറം തിരിച്ചറിയുന്നതിൽ തനിക്ക് തെറ്റ് പറ്റിയെന്നും  സുന്നി ശിയാ ഐക്യത്തിന് വേണ്ടി ചിലവഴിച്ച 30 വർഷങ്ങൾ വെറുതെയായിപോയെന്ന് അദ്ദേഹം വിലപിക്കുയും ചെയ്യുകയുണ്ടായി. മുമ്പ് ഇതേ കെണിയിൽ സിറിയൻ പണ്ഡിതനും ബ്രദർഹുഡ് നേതാവുമായിരുന്ന ഡോ.മുസ്തഫ സിബാഈ അകപ്പെട്ടിരുന്നു. സത്യം തിരിച്ചറിഞ്ഞപ്പോൾ ശിയാക്കളുടെ തനി നിറം തുറന്നെഴുതാൻ അദ്ദേഹം നിർബദ്ധിതനായി.
കണ്ടറിയാതിരുന്ന മുസ്‌ലിം വേദികളും രാഷ്ട്രങ്ങളും കൊണ്ടറിഞ്ഞപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിയുന്ന കാഴ്ചയാണ് ദ്രശ്യമാകുന്നത്. സഊദി ഭരണസംവിധാനത്തിൽ നുഴഞ്ഞ് കയറി നിഴൽ ഭരണകൂടം സ്ഥാപിക്കുവാൻ മാത്രം ഇറാൻ ഉളിയജണ്ടകൾ വിജയിച്ചിരിക്കുന്നു. മുമ്പ് ബഹ്‌റൈനിലും കുവൈത്തിലും ഇറാനിൽ നിന്ന് കുടിയേറിയവർക്ക് യാതൊരു തത്വദീക്ഷയുമില്ലാതെ പൗരത്വം പതിച്ച് നൽകിയപ്പോൾ ദശകൾക്കകം അവർ പെറ്റുപെരുകി ആ നാട്ടിലെ ജനസംഖ്യാനുപാതത്തെ തകിടം മിറച്ചത് അറബികൾക്ക് പാഠമായില്ല. കുവൈത്തിലെ ഇറാനികളുടെ മുഖപത്രമായ അൽമുജ്തമഅ് വാരിക കഴിഞ്ഞ അഞ്ചു വർഷമായി മേഖലയിലെ ഇറാൻ പദ്ധതികളും ശിയാവൽക്കരണ ശ്രമങ്ങളും തുറന്നെഴുതികൊണ്ടിരിക്കുകയാണ്. എന്നാൽ ഇതിൽ ഒന്ന് പോലും മലയാളത്തിൽ വെളിച്ചം കണ്ടില്ല.
ഹമാസിന് നാമമാത്രമായ സഹായം നൽകി അത് പെരുപ്പിച്ച് കാണിച്ച് ഇറാൻ പലസ്തീനികൾക്കൊപ്പമാണന്ന്  പ്രചരിപ്പിച്ച് പലസ്തീൻ പോരാളികൾക്കിടയിൽ ശിയാപ്രചരണം നടത്തിയപ്പോൾ ഹമാസ് നേതാവും പണ്ഡിതനുമായ ഡോ സ്വാലിഹ് റഖബ് ശിയാഇസത്തെ പൊളിച്ചഴുതി പുസതകമെഴുതാൻ നിർബദ്ധിതനായി. ഹിസ്ബുല്ലയുടെ പ്രാഗ് രൂപമായ ഹിസ്ബുൽ അയൻ ആയിരകണക്കിന് ഫലസ്തീൻ അഭയാർത്ഥികളെ കശാപ്പ് ചെയ്തത് ഫലസ്തീൻ പോരാട്ട ചരിത്രത്തിൽ മായാതെ കിടക്കുന്നുണ്ട്.
ഇപ്പോൾ തഖിയ (കപടനാടകം) യുടെ കാലം കഴിഞ്ഞു. കാര്യങ്ങൾ വെട്ടിതുറന്നുപറയാൻ തുടങ്ങിയിരിക്കുന്നു. ഇറാൻ 3 അറബ് രാജ്യങ്ങളുടെ മേൽ ആധിപത്യമുറപ്പിച്ചുവെന്നാണ് നജാദ് ഗവൺമെന്റിലെ രഹസ്യാന്യേക്ഷണ വിഭാഗം മന്ത്രിയായിരുന്ന ഹൈദർമുസ്‌ലിഹി മാസങ്ങൾക്ക് മുമ്പ് പ്രസ്താവിച്ചത്. തങ്ങളുടെ സ്വപ്ന പദ്ധതിയായ വിശാല പേർഷ്യൻ സാമ്രാജ്യത്തിന്റെ തലസ്ഥാനം ബാഗ്ദാദായിരിക്കുമെന്ന് പറഞ്ഞത് പ്രസിഡന്റിന്റെ ഉപദേശ്ടാവ് അലി യൂഹുസിയാണ്. അഫ്ഗാനിസ്ഥാനും സിറിയയും ലബ്‌നാനും ഇറാക്കും തങ്ങൾക്ക് കീഴ്‌പ്പെടുത്താൻ കഴിഞ്ഞെങ്കിൽ മേഖലയിലെ മറ്റുരാഷ്ട്രങ്ങളും തങ്ങളുടെ കീഴിൽ വരാൻ അധികം കാത്തിരിക്കേണ്ടി വരില്ലെന്നാണ് ഇറാൻ വിപ്ലവ ഗാർഡിന്റെ ഉപാദ്യക്ഷൻ കേണൽ ഇസ്മായിൽകാസാനി പരസ്യമായി പ്രഖ്യാപിച്ചത്. ഇറാന്റെ ആധ്യപത്യത്തിൽ വന്ന നാലാമത്തെ അറബ് തലസ്ഥാമാണ് സൻആ എന്നായിരുന്നു ഖാംനഇയുടെ വലംകൈയ്യും ടെഹ്‌റാൻ മേയറുമായ അലിരിദാസാകാനി പാർലെമെന്റിനെ അഭിമുഖീകരിച്ച് പറഞ്ഞത്. ഇറാൻ വിപ്ലവം വിജയിക്കുന്നതിന് മുമ്പ് മേഖലയിലെ അമേരിക്കൻ അച്ചുതണ്ടിനെ രൂപപ്പെടുത്തിയിരുന്നത് സഊദി ഇസ്‌ലാമും തുർക്കിയുടെ മതേതരത്വവുമായിരുന്നുവെങ്കിൽ ഇന്ന് മേഖലയിലെ രാഷ്ട്രീയ സമവാക്യങ്ങൾ ഇറാന്റെ താൽപ്പര്യങ്ങൾക്കനുസരിച്ച് മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലൊന്നാകെ നമ്മുടെ നയതന്ത്ര താൽപര്യങ്ങൾ അടിച്ചേൽപ്പിക്കാൻ മാത്രം നാമിന്ന് ശക്തി സംഭരിച്ചിക്കുന്നുവെന്നാണ് അദ്ദേഹം പാർലമെന്റിന് അഭിമുഖീകരിച്ച് പറഞ്ഞത്.
ഇത്ര പച്ചയായി അധിനിവേശത്തെകുറിച്ച് സംസാരിക്കുവാൻ  ഇറാൻ അധികൃതർ ദൃഷ്ടരാവുന്നതെന്ത് കൊണ്ടാണന്ന് വായനക്കാർ സംശയിക്കാനിടയുണ്ട്. മുൻ ഇസ്‌റാഈൽ പ്രതിരോധ മന്ത്രിയായിരുന്ന മോശേദയാൻ ഒരു ഫ്രഞ്ച് പത്രവുമായി നടത്തിയ അഭിമുഖമാണ് ഇത്തരുണത്തിൽ ഓർമ വരുന്നത്. 1967 ൽ ഗോലാൻ കുന്നുകളും സിനാതാഴ്‌വരയും കിഴക്കേകരയും ആക്രമിച്ചുകീഴടക്കുന്നതിന്റെ പതിനെട്ട് ദിവസങ്ങൾക്ക് മുമ്പായിരുന്നു തങ്ങളുടെ പദ്ധതിയെക്കുറിച്ച് അദ്ദേഹം വെട്ടി തുറന്നത് പറഞ്ഞത്. ഒന്നും മറച്ച് വെക്കാതെ എല്ലാം തുറന്നുപറയുന്നത് കേട്ട പത്രപ്രവർത്തകനോട് ഇതൊന്നും അറബികൾ വായിക്കാൻ പോകുന്നില്ലന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം, ഇനി വായിച്ചെങ്കിലോ എന്ന ചോദ്യത്തിന് അവർക്ക് മനസ്സിലായിട്ട് വേണ്ടേ എന്ന നിറഞ്ഞ ആത്മവിശ്വാസത്തോടെയുള്ള മറുപടിയാണ് അദ്ദേഹം നൽകിയത്.
ഐ.എസും ബാഗ്ദാദും തമ്മിലാണ് സിറിയയിൽ പോരാട്ടം നടക്കുന്നതെന്നും ഐ.എസ് വിരുദ്ധ പോരാട്ടത്തെ സഹായിക്കാനാണ് ഇറാനും റക്ഷ്യയും ഇടപെടുന്നതുമാണ് നിഷ്‌കളകങ്കരായ വായനാക്കാരിൽ പലരും ധരിച്ചുവശായിരിക്കുന്നത്. അലപ്പോയിൽ തമ്പടിച്ച ഇറാക്കിലെ ശിയാപോരാളികൾ വ്യാജതിരിച്ചറിയൽ കാർഡുണ്ടാക്കി ഐ.എസിൽ നുഴഞ്ഞ് കയറിയതായി ലണ്ടനിലെ ടൈംസ് പത്രം റിപ്പോർട്ടു ചെയ്തിരുന്നു പ്രസ്തുത പരിപാടിക്ക് നേത്രത്വം നൽകിയത് ഇറാനിലെ പ്രമുഖ സൈനിക മേധാവികളായ കേണൽ അലി മംലൂക്കും, ലെഫ്. ഹൈദർ ഹൈദറുമായിരുന്നെന്ന് ടൈംസ് റിപ്പോർട്ടർ വെളിപ്പെടുത്തുകയുണ്ടായി.
ഇറാനോ റഷ്യയോ ഇതുവരെയായി ഐ.എസുമായി ഏറ്റുമുട്ടിയിട്ടില്ല. പ്രത്യുത ഇവരെല്ലാവരും ഒന്നിച്ച് സിറിയയിലെ സുന്നി കേദ്ധ്രങ്ങളാണ് അക്രമിച്ച് നശിപ്പിച്ച് കൊണ്ടിരിക്കുന്നത്. ഹലബും ഹുമായും ഹിംസും ഇവർ ചുടലക്കളമാക്കിയ സുന്നിമേഖലകളാണ്. ഇന്ന് ലോകത്ത് ഐ.എസ് ഭീഷണി നേരിടാത്ത രണ്ട് രാഷ്ട്രങ്ങൾ ഇറാനും ഇസ്‌റാഈലും മാത്രമാണ്. തങ്ങൾ ഒരിക്കലും ഇറാനെ ആക്രമിക്കില്ലന്നും  സഊദിയെ തകർക്കുമെന്നും ഐ.എസ് തലവൻ ബഗ്ദാദിയുടെ പ്രഖ്യാപനം അൽജസീറ പുറത്തുവിട്ടത് നേരിട്ട് കണ്ടതോർമയുണ്ട്.
കൂടാതെ യാസീൻ സൂരി, മുഹ്‌സിൻ സുദൈലി, സൈഫുൽഅദ്ൻ, സുലൈമാൻ അബുൽഗൈസ് സർഖാവി തുടങ്ങിയ പരശ്ശതം അൽഖാഇദ ഭീകരർക്ക് ഇറാൻ പരിശീലനം നൽകുകയും മേഖലയിലെ ഇറാൻ താൽപര്യങ്ങൾ സംരംക്ഷിക്കുവാനുള്ള ചാവേറുകളായി ഉപയോഗിക്കുകയും ചെയ്തതിന് എത്രവേണമെങ്കിലും തെളിവുകളുണ്ട്. ന്യൂയോർക്ക് മുതൽ ഇന്തോനേഷ്യ വരെ രാഷ്ട്രങ്ങളിൽ സ്‌ഫോടനങ്ങൾ നടത്താൻ കെൽപ്പുള്ള ഭീകരർക്ക് ഇറാനിൽ ഒരു ചെറിയ പടക്കം പൊട്ടിക്കാൻ പോലും കഴിയാത്തതിന്റെ പിന്നിലെ രഹസ്യമെന്താവും
സിറിയയിൽ വിപ്‌ളവത്തെ അടിച്ചമർത്താൻ ബശ്ശാറിന് കഴിയാതെ വന്നപ്പോൾ വിപ്ലവത്തെ വികൃതമായി ചിത്രീകരിക്കാൻ ഇറാനാണ് ഐ.എസിനെ സിറിയയുടെ മണ്ണിൽ വിത്തിട്ടതെന്ന് സിറിയയുടെ മുൻ വൈസ് പ്രസിഡന്റ് അബ്ദുൽ ഹലീം ഖദ്ദാം ലോകത്തോട് വെളിപ്പെടുത്തുകയുണ്ടായി. അലപ്പോയിലെ ഐ.എസ് താവങ്ങളിൽ നിന്ന് ഇറാൻ പാസ്‌പോർട്ടും, സിം കാർഡുകളും ലഭിച്ചതും അറബി മാധ്യമങ്ങളിൽ വാർത്തയായിരുന്നു. റഖയിലെ സൂഫി മഖാമുകളും കൃസ്ത്യൻ ചർച്ചുകളും തകർത്ത ഐ.എസ് ഭീകരർ ശിയാമഖാമുകൾക്കും പുണ്യ കേദ്ധ്രങ്ങൾക്കും യാതൊരുപോറലുമേൽപ്പിച്ചില്ല എന്ന വാർത്തയും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. പ്രതിപക്ഷ വിപ്ലവം ആരംഭിച്ചതുമുതൽ പത്ത് ലക്ഷത്തിൽ പരം സുന്നിമുസ്‌ലീകൾ കൊല്ലപ്പെടുകയുണ്ടായി. ജനസംഖ്യയുടെ തൊണ്ണൂറ് ശതമാനം വരുന്ന സുന്നികളെ പത്ത് ശതമാനം വരുന്ന നുസൈരി(അലവി)കളാണ് പട്ടാളശക്തികൊണ്ട് ഉന്മൂലനം ചെയ്ത് കൊണ്ടിരിക്കുന്നത്, കാരണം പട്ടാളത്തിൽ സുന്നി വിഭാഗത്തിൽ പെട്ട ആരുമില്ല!
ജീവൻ കൊണ്ട് ഓടിപ്പോയ സുന്നികൾ ഒന്നരകോടിയലധികമാണ്, അഭയാർത്ഥികളിൽ ശിയാവിഭാഗത്തിൽപ്പെട്ട ഒരാൾ പോലുമില്ലെന്നാണ് അൽജസീറ റിപ്പോർട്ട് ചെയ്തത്. നിരായുധരും നിസ്സഹായരുമായ സുന്നി വിഭാഗത്തെയാണ്, ബശ്ശാറും ഇറാനും റക്ഷ്യയും ഐ.എസും ഒന്നിച്ച് അക്രമിച്ചു നശിപ്പിക്കുന്നത്. അയ്യായിരത്തിൽ പരം സുന്നി മസ്ജിദുകൾ ബോബാക്രമണത്തിൽ തകർക്കപ്പെട്ടു, സ്വഹാബികളുടേതടക്കം മുസ്‌ലിം നേതാക്കളുടെ ഖബറുകൾ ബോംബാക്രമണത്തിന് വിധേയമായി.
ഇറാൻ അമേരിക്കൻ സൗഹൃദത്തിന്റെ കാണാപ്പുറങ്ങൾ (അടുത്ത ലക്കത്തിൽ)
അബ്ദുറഹ്മാൻ ആദൃശ്ശേരി

No comments:

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal