} -->

സുന്നി ഉന്മൂലനം; ബശ്ശാർ 2011 ൽ തന്നെ പ്രഖ്യാപിച്ചു

ഇറാഖി, ലബനാനി സിറിയൻ സൈനിക മേധാവികളുമായി ബശ്ശാർ അൽ അസദ് 2011 മാർച്ച് മാസം നടത്തിയ രഹസ്യ സൈനിക യോഗത്തിൽ സിറിയയിൽ നടക്കുന്ന സുന്നി വംശീയ ഉന്മൂലനത്തെക്കുറിച്ച് തീരുമാനിച്ചിരുന്നതായി പ്രമുഖ അറബി ചരിത്രകാരൻ ബശീർ നാഫിഅ് പ്രസ്താവിച്ചു.

സിറിയൻ ഏകാധിപതി ബശ്ശാർ ദമസ്‌കസിലെ വിളിച്ച ചേർത്ത യോഗത്തിൽ, ലബനാനിലെ ശിയാ ഭീകര സംഘടന ഹി‌സ്ബുല്ലയുടെ മേധാവി ഇറാൻ വിപ്ലവ ഗാർഡിന്റെ തലവനും, അലപ്പോ മുസ്ലിംകളെ കൂട്ടക്കുരുതിക്ക് നേതൃത്വം നല്കിയ ജനറൽ ഖാസിം സുലൈമാനി, ഇറാഖ് ദേശീയ സുരക്ഷാ മന്ത്രി, ബശ്ശാറിന്റെ സഹോദരൻ മാഹിർ അൽ അസദ് എന്നിവർ പങ്കെടുത്തിരുന്നു. ‘40 വർഷക്കാലം എഴുന്നേല്ക്കാൻ കഴിയാത്തവിധം അവരെ (സുന്നികളെ) നാം ഒതുക്കി ഹുമായിൽ (1982 ലെ ഉഖ്‌വനികളെ നശിപ്പിക്കാൻ വേണ്ടി ഹുമാ നഗരത്തെ ബോംബിട്ടു തകർത്ത ഹാഫിസുൽ അസദിന്റെ ക്രൂര കൃത്യത്തെയാണ് ബശ്ശർ സൂചിപ്പിക്കുന്നത്) ഇനി നൂറ് വർഷം അവരെ മിണ്ടാതാക്കുന്നവിധം നാമവരെ പാഠം പഠിപ്പിക്കും.’ എന്ന് പ്രസ്തുത യോഗത്തിൽ  ബശ്ശാർ പറഞ്ഞതായി അദ്ദേഹം പ്രസ്താവിച്ചു. സിറിയൻ ജനതയെ സുന്നി വിമതരെന്നും ശിഈ സമാധാന കാംഷികളെന്നും രണ്ടായി വിഭജിച്ച് ജനകീയ സമരത്തെ  നേരിടുന്ന ബശ്ശാറിന്റെ വംശീയ രാഷ്ട്രീയ തന്ത്രത്തെയാണിത് സൂചിപ്പിക്കുന്നത്. സുന്നികളെ നശിപ്പിക്കാൻ പാക്കിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ഇറാഖ്, ലബനൻ, ഇറാൻ തുടങ്ങിയ രാഷ്ട്രങ്ങളിൽ നിന്ന് ലക്ഷത്തിൽപരം ചാവേറുകളേയും ഇറാൻ വിപ്ലവഗാർഡിലെ പതിനായിരങ്ങളെയും അണി നിരത്തി പോരാടിയിട്ടും പരാജയം നുണഞ്ഞതുകൊണ്ടണ് റഷ്യൻ സഹായം തേടേണ്ടി വന്നത്. അലപ്പോയുടെ തകർച്ചയോടെ സിറിയൻ വിപ്ലവം അവസാനിക്കുന്നത് മേഖലയെ ഒന്നാകെ ബാധിക്കുന്ന ദുരന്തത്തിലേക്ക് നയിക്കുമന്ന് അദ്ദേഹം നിരീക്ഷിച്ചു.


സിറിയൻ വിപ്ലവം അഭ്യന്തര യുദ്ധമായിരുന്നില്ല. സിറിയയെ പുനർ നിർമിക്കാനുള്ള വിശാലമായ ജനകീയ വിപ്ലവമായിരുന്നു തുടക്കം മുതലേ ജനകീയ മുന്നേറ്റത്തെ സായുധ ശക്തിക്കൊണ്ട് അടിച്ചമർത്തിയ ബശ്ശാർ ഏറ്റവും വലിയ കുറ്റവാളിയാണ്. സ്വന്തം ജനതയെ ക്രൂരമായി കൊന്നൊടുക്കുന്ന ബശ്ശാർ അധികാരത്തിൽ തുടരുന്നത് മഹാഭൂരിപക്ഷം വരുന്ന സുന്നികളുടെ ജീവിതം നരക സമാനമാക്കും. കഴിഞ്ഞ വർഷങ്ങളിൽ അനുഭവിച്ചതിനേക്കാൾ യാതനകൾ നിറഞ്ഞതായിരിക്കും അവരുടെ ജീവിതം. അഭയാർത്ഥികൾക്ക് തങ്ങളുടെ രാജ്യത്തേക്ക് തിരിച്ചു വരാനാവില്ല. സിറിയ മുമ്പ് ദർശിച്ചിട്ടില്ലാത്ത ജനസംഖ്യ വംശീയ ഗതിമാറ്റ പ്രക്രിയക്ക് വിധേയമാകും വിപ്ലവം. അലപ്പായുടെ പതനത്തോടെ അവസാനിക്കുകയാണെങ്കിൽ ശാക്തിക സംതുലിതത്വത്തിൽ വമ്പിച്ച ശൈഥില്യം ബാധിക്കുകയും മേഖലയുടെ സ്ഥിരതക്ക് ഭംഗം വരുകയും ചെയ്യും. സിറിയയിൽ ഇറാൻ പദ്ധതി വിജയിപ്പിച്ചാൽ, ബസറമുതൽ സിറിയൻ തീരം വരെയുള്ള മേഖലയൊന്നാകെ ഇറാൻ മേധാവിത്വത്തിന് കീഴടങ്ങലാകും ഫലം. മേഖലയിൽ തുടരാൻ രക്തച്ചൊരിച്ചിലിന് കൊതിക്കുന്ന ഇറാന് മാത്രമാവില്ല ഇതിന്റെ ഫലം ലഭിക്കുക, -അൽ-അറബി 21

No comments:

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal