} -->

കേരള മുസ്‌ലിം നേതാക്കൾ ഉറങ്ങുകയാണോ?

കേരള മുസ്ലിം നേതാക്കൾ ഉറങ്ങുകയാണോ?നിങ്ങളുടെ സുനിദ്രക്ക് ഭംഗം വരുത്തിയതിന് മാപ്പ്!
 

ദശലക്ഷത്തിൽപരം സുന്നി മുസ്‌ലിംകളെ കൊന്നൊടുക്കി ചരിത്രത്തിൽ കേട്ടുകൾവിയില്ലാത്ത കിരാത ഭരണവുമായി സിറിയയിലെ ഏകാധിപതി ബശ്ശാർതന്റെ ചോരക്കളി തുടരുമ്പോൾ പരസ്പരം തമ്മിലടിച്ചും അനാവശ്യ വിവാദങ്ങൾക്ക് തങ്ങളുടെ പത്രമാധ്യമങ്ങളും വേദികളും ദുരുപയോഗപ്പെടുത്തുന്നകേരളത്തിലെ മുസ്‌ലിം മത രാഷ്ട്രീയ കക്ഷികൾ ഈ ക്രൂരതക്കെതിരെ കാര്യമായി ഒന്നും മിണ്ടാത്തതെന്ത്? ഇരകൾ സുന്നികളും വേട്ടക്കാരൻ ശിയാ ഭീകരനുംകൂട്ടാളി ഇറാനുമായത് കൊണ്ടാണോ?


60 വർഷം കൊണ്ട് ഇസ്രയേൽ കൊന്നൊടുക്കിയതിന്റെ നൂറിരട്ടി മനുഷ്യരെ എട്ടു വർഷം കൊണ്ട് കൊന്നൊടുക്കിയ ബശ്ശാറും അയാളെ സൈന്യവുംആയുധവും നൽകി സഹായിച്ചു കൊണ്ടിരിക്കുന്ന ഇറാനും എന്തു കൊണ്ട് വാർത്തകളിൽ ഇടം പിടിക്കുന്നില്ല. നാടുകാണിച്ചുരത്തിലെ വലിയ്യിന്റെ ശവകുടീരംതകർത്തത് വലിയ വാർത്തയാക്കിയവർ ഖാലിദ് ഇബ്നുൽ വലീദ് (റ), മുആവിയ (റ), ഇമാം നവവി (റ) എന്നീ മഹാരഥൻമാരുടെ ഖബറിടങ്ങൾ ബോംബ് വെച്ച്തകർത്തതിനെക്കുറിച്ച് ഒന്നും ഉരിയാടിയില്ല. ഇറാൻ ഭക്തന്മാരായ കോയമാരും അബ്ദുറഹിമാൻമാരും തലപ്പത്തിരിക്കുന്ന പത്രങ്ങളിൽ സുന്നി ഉന്മൂലനത്തിന്റെവാർത്തകൾ തമസ്കരിക്കുന്നതിൽ അത്ഭുതമുണ്ടോ? മുപ്പത് വർഷങ്ങളായി ഇറാനെയും ഖുമൈനിയേയും ഇസ്‌ലാമിന്റെ നടുക്കണ്ടമായി പാടിപ്പുകഴ്ത്തുന്നപ്രബോധനവും പത്ത് ലക്ഷത്തിൽ പരം സുന്നികളെ കൊന്നൊടുക്കുകയും അയ്യായിരത്തിൽ പരം സുന്നി മസ്ജിദുകൾ ബോംബെറിഞ്ഞ് തകർക്കുകയുംഒന്നരക്കോടിയിൽ പരം സുന്നികളെ അഭയാർത്ഥികളായി അടിച്ചോടിക്കുകയും ചെയ്ത ക്രൂരത (ഭാഷ അൽജസീറയുടെത്) മൗനം പാലിക്കേണ്ട നിസാരകാര്യമാണോ?സിറിയൻ ദുരന്തം പറയുന്ന ലേഖനത്തിൽ തന്നെ ബശ്ശാറിനെ വെള്ളപൂശിയ ശബാബും ബശ്ശാർ ജനലക്ഷങ്ങളെ കൊന്നുതീർക്കുമ്പോൾ സുന്നി ശീഇഐക്യത്തിന് ആഹ്വാനം മുഴക്കി. മാർപ്പാപ്പ ലേഖനമെഴുതിയ മടവൂരും ശിയി ഭക്തി തലയിൽ കയറി ശൈഖുമാരും ശിയാ ചിന്തകനെ പേറി നടക്കുന്നസമസ്തക്കാരും, സഖലൈ ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്തു അനുഗ്രഹിച്ച തങ്ങന്മാരും ലീഗ് ബുദ്ധിജീവികളും നയിക്കുന്ന കേരള മുസ്‌ലിം സമൂഹത്തിന്റെദുര്യോഗം അതിഭീകരം തന്നെ. അല്ലാഹുവിനും റസൂലിനും ദീനിനും പുല്ല് വില കൽപിക്കുന്ന - പണത്തിന്റെയും പ്രശസ്തിയുടെയും പിന്നാലെ പായുന്ന ഇവരെഅന്ധമായി തലയിലേറ്റുന്ന കുഞ്ഞാടുകൾക്കായി ഈ ചിത്രങ്ങൾ സമർപ്പിക്കുന്നു. ദമസ്കസിൽ ഒരു ലക്ഷം സുന്നിയെ കൊന്നാൽ മഹദി വരുമെന്നാണ് ശിയാവിശ്വാസം. അതാണ് ശൂഥ ശർഖിയ്യയിൽ ഇന്ന് ഉണ്ടായികൊണ്ടിരിക്കുന്ന ശവപ്പറമ്പുകൾ വിളിച്ചു പറയുന്നത്. നേതാക്കൾക്ക് വെളിവില്ലെങ്കിലും ലോക വിവരങ്ങൾകൈകുമ്പിളിൽ ലഭിക്കുമ്പോൾ അനുയായികൾക്ക് ലോകത്ത് എന്താണ് നടക്കുന്നത്, ആരാണ് ഈ ക്രൂരതക്ക് പിന്നിലെന്നും ഒന്നു ചിന്തിച്ചു കൂടെ! തലച്ചോറ്സംഘടയുടെയും നേതാക്കളുടെയും കീശയിൽ പണയം വെക്കാത്തവർ ചരിത്രത്തിൽ തുല്യതയില്ലാത്ത മനുഷ്യക്കുരുതി ക്കെതിരിൽ പ്രതിഷേധിക്കുക. ഈകാട്ടാളനെ എത്രയും പെട്ടെന്ന് തകർത്തെറിയാൻ പ്രാർത്ഥിക്കുക. അവർക്ക് എല്ലാ സഹായവും നൽകുന്ന ഇറാനും പുടിനുമെതിരിൽ നില കൊള്ളുക. നാഥാ എല്ലാംതല തിരിഞ്ഞ ഇക്കാലത്ത്, നീ മാത്രം തുണ. തങ്ങളുടെ പിഞ്ചു ബാല്യങ്ങളെ താരുണ്യങ്ങലെ വയോജനങ്ങളെ പള്ളികളെ സഹാബികളുടെ ഖബറിടങ്ങളെ കാത്തുരക്ഷിക്കുക നാഥാ!


ഒന്നിനും കൊള്ളാത്ത അറബി ശൈഖമാരും മുസ്ലിംകളുടെ ആധുനിക മിശിഹയായി ചമയുന്ന എർദുഗാനും എവിടെ? ലോകവേദികളായ ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ കമ്മിറ്റികളെയും ഒന്നും കാണുന്നില്ല. ഒഴുക്കുവെള്ളത്തിലെ ചണ്ടികളായി മാറിയ സമുദായം! സിറിയയിലെ അവസാനത്തെ മുസ്‌ലിമിനെയും കൊന്നൊടുക്കുന്നതു വരെ നമ്മുടെ നേതാക്കൾ മൗനം തുടരുമായിരിക്കും. വേണ്ടതിനും വേണ്ടാത്തതിനും ആഹ്വാനങ്ങൾ മുഴക്കുന്ന നേതാക്കൾക്ക് മരിച്ചു വീഴുന്ന സ്വന്തം സഹോദരങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്യാൻ പോലും ഭയമായിരിക്കുന്നു! സ്വന്തം അനുയായികൾ ശത്രുക്കളുടെ കൊലക്കത്തിക്കിരയായപ്പോഴും ഈ മൗനം നാം കണ്ടതാണല്ലോ? ആരുടെയും ആഹ്വാനത്തിന് കാത്ത് നിൽക്കാതെ യാഥാർത്ഥ്യങ്ങൾ അറിയുന്നവർ, പ്രതികരിക്കുക, പ്രാർത്ഥിക്കുക – അത്ര തന്നെ! അറബ് വസന്തത്തിന്റെ പേരിൽ പാവം ജനതയെ ബശ്ശാറിനെതിരിൽ തിരിച്ചു വിട്ട ഇഖ്‌വാൻ നേതാക്കൾ ഇന്ന് വിദേശങ്ങളിൽ സുഖവാസത്തിൽ കഴിയുമ്പോൾ സിറിയൻ ജനത പൂർണമായും മരിച്ചു വീഴുന്നു. ലോകത്ത് നടക്കുന്ന എല്ലാ അന്യായങ്ങളും, സാമ്രാജ്യത്വത്തിന്റെയും അമേരിക്കയുടെ തലയിൽ കെട്ടി വെച്ച് യഥാർത്ഥ ശത്രുവായ ഇറാനെയും ശീഇസത്തെയും രക്ഷപ്പെടുത്തുന്ന കുടില തന്ത്രം നാം ഇനിയെങ്കിലും തിരിച്ചറിഞ്ഞെങ്കിൽ നന്നായേനേ.please find more photos https://ar-ar.facebook.com/AleppoAMC/

5 comments:

Unknown said...

മൈലാഞ്ചി ഇലകൾ വെറുതെ കയ്യിൽ വെച്ചാൽ നിറം കിട്ടില്ല. അത് അരകല്ലിനടിയിൽ കിടന്ന് ഞെരിഞ്ഞമർന്ന് അതിൽ നിന്നും വരുന്ന നീര് അൽപം തൊട്ട് തേച്ചാൽ നല്ല നിറം കിട്ടും. ഇപ്പോൾ അരഞ്ഞ് തുടങ്ങിയിട്ടേയുളളൂ. പിന്നെങ്ങനെ നീര് വരും. ഇൻഷ അല്ലാഹ് നീരിൽ നിന്നും നല്ല നിറമുള്ള മുസ്‌ലിം വരിക തന്നെ ചെയ്യും. നല്ല പ്രതീക്ഷയുണ്ട്. തെളിവ് ഖുർആനിലെ പ്രവാചകൻമ്മാരുടെ (അ)സംഭവങ്ങൾ.അല്ലാഹുവിന്റെ സഹായം വരാൻ ആത്മാർഥമായി ദുആ ചെയ്യുന്നു.കഴിവനുസരിച്ച് പരിശ്രമിക്കുന്നു.

പിന്നെ പ്രതികരിക്കാത്തത്... അവരുടെ പങ്ക് പറ്റിയിട്ട് അവർക്കെതിരെ പ്രതികരിക്കുന്നത് ശരിയായ രീതിയാണോ ? ഉണ്ണുന്ന ചോറിന് നന്ദി കാട്ടണ്ടേ ?
. ?
. ?
. ?
. ?

Unknown said...

എന്താണ് ഇതിന് പരിഹാരം..

Unknown said...

എന്താണ് ഇതിന് പരിഹാരം..

Unknown said...

ദുആയല്ലാതെ മറ്റെന്ത് ചെയ്യാന്

Unknown said...

لـمثل هـذا يذوبُ القلبُ من كمدٍ إن كـان فـي القلبِ إسلامٌ وإيمانُ

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal