} -->

ലിബിയയില്‍ ഉര്‍ദുഗാനും ഇഖ്‌വാനും എന്താണ്കാര്യം

ലിബിയയില്‍ ഉര്‍ദുഗാനും ഇഖ്‌വാനും എന്താണ്കാര്യം

🖋️ ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി


തുര്‍ക്കിയും ഇറ്റലിയും കോളനിയാക്കി വെച്ചിരുന്ന ലിബിയക്ക് 1951 ലാണ് സ്വാതന്ത്ര്യം ലഭിക്കുന്നത്. ഇദ് രീസ് രാജാവിന് ശേഷം നാല് പതിറ്റാണ്ടിലേറെ കാലം ലിബിയ ഭരിച്ചത് കേണല്‍ മുഹമ്മര്‍ അല്‍ ഖദ്ദാഫി ആയിരുന്നു. 2011 ലെ അറേബ്യന്‍ വിപ്ലവത്തെ/അറബ് വസത്തെ തുടര്‍ന്ന് ടുനീഷ്യ, സിറിയ, ഈജിപ്ത്,യമന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ വിപ്ലവമുണ്ടായി. സിറിയ ഒഴികെയുള്ള രാജ്യങ്ങളിലെല്ലാം പതിറ്റാണ്ടുകളായി നാടു ഭരിച്ചിരുന്ന ഏകാധിപതികള്‍ക്ക്  അധികാരം നഷ്ടപ്പെട്ടു സിറിയ വന്‍ശക്തി രാഷ്ട്രങ്ങളുടെ  പിന്തുണയോടെ സ്വന്തം ജനതയെ കൊന്നൊടുക്കി. ബശ്ശാറുല്‍ അസദ് ഇപ്പോഴും തുടരുന്നു.
ലിബിയയില്‍ മുഹമ്മര്‍ അല്‍ഖദ്ദാഫിയെ വധിച്ചു. അതിന് ശേഷം പത്ത് വര്‍ഷമായി ലിബിയ അസ്ഥിരതയുടെയും അരാജകത്വത്തിന്‍റെയും അടയാളമായി നിലകൊള്ളുകയാണ്. ഏകാധിപതിയായ മുഹമ്മര്‍ അല്‍ ഖദ്ദാഫിയുടെ  കീഴില്‍ പട്ടിണി കിടക്കാതെ ജീവിച്ചിരുന്ന ലിബിയന്‍ ജനത ശുദ്ധജലവും ഭക്ഷണവും മരുന്നുമില്ലാതെ നരകിക്കുന്ന കാഴ്ചയാണ്.പെട്രോളും പ്രകൃതിവാതകവും മറ്റു വിഭവങ്ങളുമുണ്ടായിട്ടും അതിന്‍റെയൊന്നും ഗുണം അനുഭവിക്കാന്‍  കഴിയാതെ പട്ടിണിയിലും പാലായനത്തിലുമാണ് ലിബിയന്‍ ജനത. കോവിഡ് കാലത്തും ആഭ്യന്തര സംഘര്‍ഷങ്ങളുടെയും വൈദേശിക ഇടപെടലുകളുടെയും ദുരന്തംകൂടി പേറുകയാണ് ലിബിയന്‍ ജനത.
അമേരിക്ക, ഇറ്റലി, റഷ്യ, ഫ്രാന്‍സ് എന്നിവരുടെയെല്ലാം കണ്ണ് ലിബിയയിലെ എണ്ണയിലാണ്.ഒരു ഭാഗത്ത് രാജ്യത്തിന്‍റെ അറുപത് ശതമാനവും അധീനപ്പെടുത്തിയ ലിബിയന്‍ നാഷണല്‍ ആര്‍മിയുടെ ഖലീഫ ഹഫ്ത്തറും മറു ഭാഗത്ത് ചെറിയ ഭാഗത്ത് മാത്രം സ്വാധീനമുള്ള ഗവണ്‍മെന്‍റ് ഓഫ് നാഷണല്‍ അക്കോര്‍ഡ് (ജി എന്‍ എ)  തലവന്‍ ഫാഇസ് സർറാജും ഇരുവരുടെയും പക്ഷം ചേര്‍ന്ന് നില്‍ക്കുന്ന രാഷ്ട്രങ്ങളെയുമാണ് കാണുന്നത്. രൂക്ഷമായ പോരാട്ടമാണ് ലിബിയയില്‍  സ്വാധീനം നേടാന്‍ നടക്കുന്നത്.
ജനറല്‍ ഖലീഫ ഹഫ്തറിന്‍റെ കൂടെയാണ് ഫ്രാന്‍സ്, റഷ്യ, ഈജിപ്ത്, സൗദ്യ അറേബ്യ, യു എ ഇ, തുടങ്ങിയ രാഷ്ട്രങ്ങള്‍. ഫാഇസ് സർറാജ് ബ്രദര്‍ഹുഡ് ആശയങ്ങള്‍ പ്രചരിപ്പിക്കാനും അതിന് സ്വാധീനമുണ്ടാക്കാനുമാണ് ശ്രമിക്കുന്നതെന്നാണ് അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങളുടെ നിലപാട്. തുര്‍ക്കിയും ബ്രദര്‍ഹുഡിന്‍റെ രാഷ്ട്രീയ അംബാസിഡറുമായ റജബ് ത്വയ്യിബ് ഉര്‍ദുഗാനും ഇഖ് വാൻ  മുസ്ലിമൂന് കളമൊരുക്കുന്ന ഫാഇസ് സർറാജിന്‍റെ കൂടെയാണ്.
തുര്‍ക്കിയുടെ സാമ്രാജ്യത്വ മോഹമാണ് ലോകം ചര്‍ച്ച ചെയ്യുന്നത്. ഉസ്മാനിയ്യ ഖിലാഫത്ത് പുനസ്ഥാപിക്കാനും അതിന്‍റെ പാരമ്പര്യം അവകാശപ്പെടാനും ഇഖ് വാൻ അംബാസിഡറും തുര്‍ക്കി പ്രസിഡന്‍റുമായ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍  ചെയ്തുകൂട്ടുന്ന അവിവേകം തുര്‍ക്കിയെ അതിവേഗമുള്ള നാശത്തിലേക്ക് എത്തിക്കും. സിറിയയില്‍ റഷ്യയോടൊപ്പം ചേര്‍ന്ന് സൈനിക നടപടികളില്‍ ചേര്‍ന്ന ഉര്‍ദുഗാന് ലിബിയയില്‍ റഷ്യയെ കൂട്ടിന് കിട്ടിയില്ല. കുട്ടികളെയടക്കം സിറിയയില്‍ നിന്ന് കൂലിപട്ടാളമാക്കി ലിബിയയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് ഉര്‍ദുഗാന്‍. ആഫ്രിക്കയിലേക്ക് കോവിഡ് പ്രതിരോധ സാമഗ്രികളുമായി പറന്ന വിമാനങ്ങള്‍ ആയുധങ്ങളുമായി തിരിച്ചു പറക്കുന്നു. തുര്‍ക്കി ഈ ആയുധങ്ങളെല്ലാം നല്‍കുന്നത് ഫാഇസ് സർറാജിന്‍റെ ഗ്രൂപ്പുകള്‍ക്കാണ്.
തുര്‍ക്കിയും ഉര്‍ദുഗാനും ലിബിയയില്‍ ഇടപെടുന്നത് എന്തിന് എന്ന ചോദ്യത്തിനുള്ള അവരുടെ ന്യായീകരണം, തുര്‍ക്കിക്ക് ലിബിയയില്‍ നിക്ഷേപമുണ്ടെന്നാണ്. നിക്ഷേപം സംരക്ഷിക്കാനാണത്രെ ലിബിയയില്‍ സൈനിക ഇടപെടല്‍ നടത്തുന്നത്. കാര്യം അതൊന്നുമല്ല ലിബിയയില്‍ ഇഖ് വാൻ സ്വാധീനമുണ്ടാക്കണം. മെഡിറ്റനേറിയന്‍ കടലില്‍ സ്വാധീനം നേടണം. തുര്‍ക്കി ഖിലാഫത്ത് ഇഖ് വാൻ അജണ്ടയോടെ പുനസ്ഥാപിക്കണം. ഇതെല്ലാമാണ് ഉര്‍ദുഗാന്‍റെ ലക്ഷ്യം. ഇറാന്‍ അയല്‍ രാജ്യങ്ങളില്‍ മിലീഷ്യയെ അയച്ച് തങ്ങളുടെ സാമ്രാജ്യത്വമോഹം നടപ്പിലാക്കുന്നത് പോലെ ,സുന്നി, ലേബലില്‍ സാമ്യാജ്യത്വ താത്പര്യങ്ങള്‍  നടപ്പിലാക്കുകയാണ് ഉര്‍ദുഗാന്‍. തുടക്കത്തില്‍ അറബ് ഇസ് ലാമിക ലോകവുമായി നിഷ്പക്ഷ ബന്ധം പുലര്‍ത്തിയിരുന്ന ഉര്‍ദുഗാന്‍ ഇപ്പോള്‍ ഇഖ്വാന്‍ ബെല്‍റ്റിന്‍റെ ഗൂഢതാത്പര്യങ്ങള്‍ സംരക്ഷിക്കുന്ന റോളിലാണ് സിറിയയില്‍ പ്രതിസന്ധി വര്‍ദ്ധിപ്പിക്കാന്‍ കൂട്ട് നിന്ന തുര്‍ക്കി 
സുലൈമാന്‍ഷായുടെ ഓര്‍മകള്‍ അയവിറക്കാന്‍ അവിടെ സംഘത്തെ അയക്കുന്നു. അതോടൊപ്പം സിറിയയില്‍ നിന്ന് കൂലിപട്ടാളത്തെ ലിബിയയിലേക്കും അയക്കുന്നു. 
ഉര്‍ദുഗാന്‍റെ ഇഖ് വാൻ താത്പര്യം മനസിലാക്കിയപ്പോഴാണ് ലിബിയന്‍ വിഷയത്തില്‍ ഈജിപ്ത് ഇടപെടുന്നത്. ഇഖ് വാൻ  ഭീകരതയുടെ എക്കാലത്തെയും ഇരയാണ് ഈജിപ്ത്. അത് കൊണ്ട് ലിബിയയെ ദാഇശ്, അല്‍ക്വാഇദ, ഇഖ് വാൻ ഭീകരസംഘങ്ങളില്‍ നിന്ന് മോചിപ്പിക്കണമെന്നാണ് ഹഫ്തറിനെ അനുകൂലിക്കുന്ന 
ഇസ് ലാമിക രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്.
ഇറാന്‍റെ സാമ്രാജ്യത്വ മോഹം ഇറാഖ്, യമന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളെ അരാജകത്വത്തിലേക്ക് തള്ളിവിടുമ്പോള്‍ ഇറാന്‍റെ റോള്‍ ലിബിയയില്‍ വഹിക്കുന്നത് റജബ് ത്വയ്യിബ് ഉര്‍ദുഗാനാണെന്ന് മാത്രം. ഉര്‍ദുഗാന്‍റെ മുഖംമൂടി അഴിഞ്ഞ് വീഴുകയാണ്. തുര്‍ക്കി തകരുന്നതോ അവിടെ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുന്നതോ ശ്രദ്ധിക്കാതെ ലിബിയയുടെ എണ്ണയിലും ഇഖ് വാന്‍ സ്വാധീനത്തിലും സ്വപ്നം കണ്ടാല്‍ ഉര്‍ദുഗാന് ഖേദിക്കേണ്ടിവരും.

No comments:

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal