} -->

The Palestinian issue and the betrayals of the Ikhwan

 ഫലസ്തീൻ പ്രശ്നവും ഇഖ്‌വാന്റെ വഞ്ചനകളും

ചില ഗൾഫ് രാഷ്ട്രങ്ങൾ ഇസ്രായേലുമായി സമാധാന കരാർ ഒപ്പു വെച്ചതിന്റെ പശ്ചാതലത്തിൽ മക്കാ ഹറം ഇമാം ശൈഖ് സുദൈസിന്റെ വെള്ളിയാഴ്ച്ച ഖുത്വ്ബക്ക് അനാവശ്യ വ്യാഖ്യാനം നൽകി, ഹറം ഇമാം ഇസ്രായേൽ അനുകൂലിയാണെന്ന് ഇഖ്വാനികൾ ആഗോളതലത്തിൽ വ്യാപകമായി പ്രചരിപ്പിക്കുകയുണ്ടായി. കേരളത്തിൽ ഇത്തരമൊരു പ്രചാരണ തന്ത്രത്തിന് തുടക്കമിട്ടത് ജമാഅത്തെ ഇസ്ലാമിയുടെ അന്താരാഷ്ട്ര ബന്ധത്തിന്റെ പ്രധാന കണ്ണിയായി വർത്തിക്കുന്ന, ശാന്തപുരം കോളേജിന്റെ തലവൻ ഡോ: അബ്ദുസ്സലാം വാണിയമ്പലമായിരുന്നു. ഖത്തർ ഭരണകൂടവുമായി നിരന്തര ബന്ധം പുലർത്തുന്ന ഇദ്ദേഹം തുർക്കി ഉർദുഖാന്റെ കീഴിലുള്ള ഇഖ്വാൻ കക്ഷി അധികാരമേറ്റ ശേഷം പലതവണ അവിടെ സന്ദർശനം നടത്തുകയും പല ധാരണകളിലും തുർക്കിയും കേരളത്തിലെ ജമാഅത്ത് സ്ഥാപനങ്ങളും തമ്മിൽ ഒപ്പ് വെക്കുകയുമുണ്ടായി. ഇൗജിപ്തിൽ മുഹമ്മദ് മുർസിയുടെ നേതൃത്വത്തിലുള്ള ഇഖ്വാൻ ഭരണകൂടം അധികാരത്തിലേറിയ ഉടനെ ഇയാൾ ഇഖ്വാൻ ആസ്ഥാനം സന്ദർശിച്ച് നേതാക്കളുമായി ചർച്ച നടത്തിയ വാർത്തകൾ അന്ന് ജമാഅത്ത് പ്രസിദ്ധീകരണങ്ങളിൽ വന്നിരുന്നു. 
ഇസ്രായേലുമായുള്ള ഇറാന്റെയും ഇഖ്വാൻ സംഘടനയായ ഹമാസിന്റെയും തുർക്കി ഭരണകൂടത്തിന്റെയും തങ്ങളുടെ കൂട്ടാളിയായ ഖത്തറിന്റെയും ശക്തമായ ബന്ധത്തെയും ധാരണകളെയും കണ്ടില്ലെന്ന് നടിച്ചാണ് യു എ ഇ യുടെ അവരുമായി ഒപ്പു വെച്ച ധാരണയെ ഇവർ കാടിളക്കി വിമർശിക്കുന്നത്. ഇത് ഇറാൻ ഇസ്രായേൽ ബന്ധത്തെ ഉലക്കുമെന്ന ആശങ്കയാണ് ഇവരെ പ്രകോപിപ്പിക്കുന്നത് എന്നതാണ് വസ്തുത. 1920 കളോടെ ഫലസ്തീൻ പ്രശ്നം രൂക്ഷമായി. ബ്രിട്ടീഷ് സൈന്യം ഫലസ്തീനിൽ പ്രവേശിച്ചതോടെ സയണിസ്റ്റുകളുടെ ഒഴുക്ക് അങ്ങോട്ട് വർദ്ധിച്ചു. എന്നാൽ, അറബ് ജൂതൻമാർ ഫലസ്തീനിലേക്ക് കുടിയേറാൻ കൂട്ടാക്കാതെ തങ്ങളുടെ മാതൃരാഷ്ട്രങ്ങളിൽ തന്നെ തുടരാനാണ് ആഗ്രഹിച്ചത്. 
എന്നാൽ, കൈ്വറോയിലെ ജൂതൻമാരുടെ കടകൾക്ക് ബോംബെറിഞ്ഞ് ഇൗജിപ്തിലെ ജൂതൻമാരെ ഫലസ്തീനിലേക്ക് കുടിയേറാൻ പ്രോത്സാഹിപ്പിക്കുകയാണ് ഇഖ്വാനികൾ ചെയ്തത്. ജനമനസ്സുകളെ കയ്യിലെടുക്കാനുള്ള തുരുപ്പുചീട്ടായിട്ടാണ് ഇഖ്വാനികൾ ഫലസ്തീൻ പ്രശ്നത്തെ കണ്ടത്. ആളുകളെ തങ്ങളുടെ പക്ഷത്തേക്ക് ചേർക്കാൻ അതിനെ അവർ നന്നായി ഉപയോഗപ്പെടുത്തി. മറുഭാഗത്ത് ഫലസ്തീനികളുടെ പേര് പറഞ്ഞ് പണപ്പിരിവ് നടത്തുകയായിരുന്നു അവരുടെ മറ്റൊരു ലക്ഷ്യം. മഹ്മൂദ് അബ്ദുൽ ഹലീം എന്ന ഇഖ്വാനീ ചരിത്രകാരൻ പറയുന്നത് കാണുക. ""നമ്മൾ ഫലസ്തീനികൾക്ക് വേണ്ടി പള്ളികളിൽ നിന്നും കടകളിൽ നിന്നും ബാറുകളിൽ നിന്നും പണം ശേഖരിച്ചിരുന്നതിന്റെ പിന്നിലുള്ള ലക്ഷ്യം നമ്മുടെ ഫലസ്തീൻ സഹോദരൻമാരെ സഹായിക്കുവാനായിരുന്നില്ല. അവർക്കതിന്റെ ആവശ്യമുണ്ടായിരുന്നില്ല. അവരിലെ സമ്പന്നർ തന്നെ ഫലസ്തീൻ മുജാഹിദുകൾക്ക് പിന്നിലുണ്ടായിരുന്നു. അങ്ങനെ ശേഖരിച്ചിരുന്ന പണം നാം അവർക്ക് അയച്ചു കൊടുക്കാറുണ്ടായിരുന്നില്ല.'' (ഇഖ്വാനുൽ മുസ്ലിമൂൻ അഹ്ദാസുൻ സനഅതിത്താരീക്വ് 174). 
ഫലസ്തീൻ പ്രശ്നത്തിന് പ്രചാരണം നടത്താൻ വേണ്ടിയായിരുന്നു അതുപയോഗിച്ചിരുന്നത് എന്നും അദ്ദേഹം തുടർന്ന് പറയുന്നു. 
മാത്രമല്ല, ഇഖ്വാൻ സമീപനങ്ങൾ ഫലസ്തീൻ പ്രശ്നത്തെ ദുർബ്ബലപ്പെടുത്തുവാനാണ് സഹായിച്ചത്. ഇൗജിപ്തിൽ സംഘടനയുടെ പ്രവർത്തനം ഇസ്രായേലിനെതിരെ ഒന്നിച്ചു നിൽക്കേണ്ട ഘട്ടത്തിൽ ദേശീയ എെക്യത്തെ ശിഥിലപ്പെടുത്തുകയാണുണ്ടായത്. 
ഫലസ്തീൻ വിമോചന മുന്നണി, ഫലസ്തീൻ പ്രശ്നത്തിന് പ്രതിരോധം തീർക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയപ്പോൾ അവർക്കിടയിൽ ശൈഥില്യമുണ്ടാക്കി, ഹമാസ് എന്ന ഇഖ്വാൻ കക്ഷി രംഗത്ത് വന്നതും ഒാർക്കുക. ഇത് ഇസ്രായേലിന് ലഭിച്ച സുവർണ്ണാവസരമായിരുന്നു. അവർ തങ്ങളുടെ നിലപാടുകളിൽ കാർക്കശ്യം പുലർത്തുകയും ജൂത കുടിയേറ്റം കൂടുതൽ ഫലസ്തീൻ മേഖലകളിലേക്ക് വികസിപ്പിക്കാനും ഖുദ്സിനെ ജൂതവൽക്കരിക്കാനും ഇതിലൂടെ ഇസ്രയേലിന് സാധിച്ചു. ഫലസ്തീൻ പ്രശ്നത്തിന്റെ സുഖലോലുപരായി ജീവിക്കുകയാണ് ഹമാസും ഫലസ്തീനിലെ ഇഖ്വാൻ നേതാക്കളും. അറബ് രാജ്യങ്ങളിൽ നിന്നും അന്താരാഷ്ട്ര സമൂഹങ്ങളിൽ നിന്നും നിർലോഭമായി ലഭിച്ചിരുന്ന സമ്പത്ത് നഷ്ടപ്പെടുന്ന ഭീതി കാരണം, ഫലസ്തീൻ പ്രശ്നം ഒരിക്കലും അവസാനിക്കരുതെന്നാണ് ഹമാസ് അടക്കമുള്ള ഫലസ്തീൻ കക്ഷികൾ വിചാരിക്കുന്നത്. അന്ധമായി ഇറാനെ പിന്തുണക്കുന്ന സമീപനമാണ് ഹമാസ് സ്വീകരിക്കുന്നത്. ചില്ലിക്കാശിന് വേണ്ടി, ഉമർ(റ) മോചിപ്പിച്ച ഫലസ്തീൻ ഭൂമിയിൽ അതേ ഉമർ(റ)വിനെ ശപിക്കുന്ന ഒരു ശീഇൗ വിഭാഗത്തെ ഇറാൻ സൗഹൃദത്തിലൂടെ ഹമാസ് സൃഷ്ടിച്ചു കഴിഞ്ഞു. ഇറാന് പ്രശ്നങ്ങളുണ്ടാകുമ്പോൾ, ഇസ്രായേലിലേക്ക് ഒാലപ്പടക്കങ്ങൾ തൊടുത്തു വിടുകയും, മറുപടിയായി ഇസ്രായേൽ ഫലസ്തീനിൽ ബോംബ്വർഷം നടത്തുകയും ചെയ്യുന്നത് സ്ഥിരം ഏർപ്പാടാണ്. ഇസ്രായേൽ അധികൃതർ അറിയാതെ ഫലസ്തീനിൽ ഒരു ഇൗച്ചപോലും പറക്കുകയില്ലെന്നിരിക്കെ ഹമാസ് നേതാക്കൾ നിരന്തരം ഫലസ്തീനിൽ നിന്നും ലോകമൊട്ടുക്കും കറങ്ങി നടക്കുന്നതും സഞ്ചരിക്കുന്നതും തിരിച്ചു വരുന്നതും ഇസ്രായേലിന്റെ കണ്ണ് വെട്ടിച്ചൊന്നുമല്ല. 
ഹമാസും ഇഖ്വാനും നിലനിൽക്കുന്നതും, ഫലസ്തീനിൽ പ്രശ്നത്തെ വഷളാക്കുവാനും തങ്ങൾക്കനുകൂലമായ കാലാവസ്ഥ സൃഷ്ടിക്കുവാൻ അനിവാര്യമാണെന്ന് നന്നായി മനസ്സിലാക്കുന്നത് ഇസ്രായേലും ജൂതൻമാരും തന്നെയാണ്. 
ഫലസ്തീൻ പ്രശ്നത്തിൽ ഇഖ്വാൻ സ്ഥാപകന്റെ നിലപാടെന്തായിരുന്നു? ജൂതൻമാരെക്കുറിച്ച് ശൈഖ് സുദൈസിന്റെ പ്രസംഗത്തിനെതിരിൽ കാടിളക്കിയവർക്ക് തങ്ങളുടെ നേതാവ് അവരെക്കുറിച്ച് പറഞ്ഞതെന്തായിരുന്നുവെന്ന് അറിയുമോ?
മഹ്മൂദ് അബ്ദുൽ ഹലീം പറയുന്നത് കാണുക. 
അമേരിക്കൻ-ബ്രിട്ടീഷ് സംയുക്ത സമിതി ഫലസ്തീൻ പ്രശ്നത്തിൽ നടത്തിയ സമ്മേളനത്തിൽ ഹസനുൽബന്ന നടത്തിയ പ്രഭാഷണം ഇങ്ങനെ. ""യഹൂദൻമാരോടുള്ള നമ്മുടെ തർക്കം മതപരമല്ല. കാരണം, ക്വുർആൻ അവരെ ചേർത്ത് നിർത്താനും അവരോട് സൗഹൃദം പുലർത്താനും പ്രേരിപ്പിച്ചിട്ടുണ്ട്. ഇസ്ലാം,  ഒരു സാമുദായിക വ്യവസ്ഥിതി എന്നതിൽ കവിഞ്ഞ് അതൊരു മാനവിക വ്യവസ്ഥിതിയാണ്. ക്വുർആൻ അവരെ പുകഴ്ത്തുകയും നമുക്കും അവർക്കുമിടയിൽ രഞ്ഞ്ചിപ്പുണ്ടാക്കുകയും ചെയ്തിട്ടുണ്ട്.'' (അൽ ഇഖ്വാനുൽ മുസ്ലിമൂൻ അഹ്ദാസുൽ സനഅതിത്താരീക്വ് 1/333). 
ജൂതപുരോഹിതൻമാരോട് ഹസനുൽ ബന്ന നടത്തിയ ആഹ്വാനം ഇഖ്വാൻ നേതാവ് അബ്ബാസ് സീസി രേഖപ്പെടുത്തിയത് നോക്കുക. ""അഖ്ബാദുൽ യൗം, അസ്സമാൻ, തുടങ്ങിയ പത്രങ്ങളിൽ ഇന്നലെ ഇൗജിപ്ത് ഗവൺമെന്റ് ജൂതൻമാരുടെ സ്വത്തുവഹകൾ, കച്ചവടസ്ഥാപനങ്ങൾ എന്നിവ സംരക്ഷിക്കാൻ നടത്തിയ ശ്രമങ്ങൾ ഞാൻ വായിക്കുകയുണ്ടായി. ഇൗ അവസരം ഉപയോഗിച്ച് ഞാൻ അവരോട് പറയട്ടെ. മതജാതി വിഭാഗീയതകൾക്കതീതമായി, ഇൗജിപ്ഷ്യൻ പൗരൻമാരെന്നെ നിലയിൽ ദേശീയതയുടെ ചരടുകളിൽ ബന്ധിക്കപ്പെട്ടവരാണ് നാം.'' (ഫീ ഖാഫിലത്തിൽ ഇഖ്വാനുൽ മുസ്ലിമീൻ 1/149). 
തന്റെ ബാല്യകാലത്തെ സുന്ദരസ്മരണകൾ അയവിറക്കിക്കൊണ്ട് ഹസനുൽബന്ന തന്റെ ഒാർമ്മക്കുറിപ്പുകളിൽ പറയുന്നത് കാണുക. ""ഞങ്ങൾ ഇസ്മായീലിയയിൽ താമസമാക്കി നാൽപ്പത് നാളും ഞങ്ങൾ ഹോട്ടലിൽ താമസിച്ചില്ല. ഞങ്ങൾ വീട് വാടകക്കെടുക്കാതെ ഒരു വീടിന്റെ മുകളിലെ തട്ടിൽ താമസിച്ചു. അതിന്റെ മധ്യഭാഗത്ത് ഒരുപറ്റം കൃസ്ത്യാനികളായിരുന്നു താമസിച്ചിരുന്നത്. അവർ അതിനെ ക്ലബ്ബും ചർച്ചും ഒക്കെയായി പരിവർത്തിപ്പിച്ചു. മുകൾതട്ടിൽ ഞങ്ങൾ നമസ്കാരം നിർവ്വഹിക്കുകയും ചെയ്തു. ചുരുക്കത്തിൽ, ഇൗ വീട് മൂന്ന് മതങ്ങളെയും പ്രതിനിധീകരിക്കുന്നതായി.'' (മുദക്കിറാത്തു ഹസൻബന്ന 74). 
""ജൂത സിനഗോഗിന്റെ പൂജാരിയായിരുന്ന ഉമ്മു ശാലിം ഞങ്ങളെ എല്ലാ ശനിയാഴ്ച്ചയും രാത്രിയിൽ വെളിച്ചം കത്തിക്കാൻ ക്ഷണിക്കും. ഞങ്ങൾ അവരെ ഗ്യാസ് ലൈറ്റ് കത്തിക്കാൻ സഹായിക്കും.'' (അതേ പുസ്തകം). 
ഹസനുൽ ബന്നയുടെ ചൊവ്വാഴ്ച്ച പ്രഭാഷണങ്ങൾ അഹ്മദ് ഇൗസാ ആശൂർ സമാഹരിച്ചിട്ടുണ്ട്. അതിൽ ഒരു പ്രസംഗത്തിൽ പറയുന്നത് കാണുക. ""എന്തുകൊണ്ടാണ് വിശുദ്ധ ക്വുർആനിൽ ഏറ്റവുമധികം പ്രതിപാദിക്കപ്പെട്ട കഥകൾ ബനൂ ഇസ്രായേലിനെക്കുറിച്ചാകാൻ കാരണം എന്ന് ചിലർ ചോദിച്ചേക്കാം. ഇതിന് കാരണം, ഇൗ വിഭാഗത്തിന്റെ വംശ മഹിമയും അവരിൽ രൂഢമൂലമായ ആത്മീയ ചൈതന്യവുമാണ്. കാരണം, ഇൗ വിഭാഗം മഹത്തായ വംശത്തിൽ നിന്ന് ഉടലെടുത്തതാണ്. ഇതാണ് അത്ഭുതകരമായ ചൈതന്യം അവരിൽ കുടികൊണ്ടത്. ഇൗ വിഭാഗം ഇബ്റാഹീമിന്റെ മകൻ ഇസ്ഹാക്വിന്റെ മകൻ യഅ്ക്വൂബിന്റെ മകനിൽ നിന്നാണ് ഉടലെടുത്തത്. രണ്ടാമതായി ഇൗ വിഭാഗം മറ്റൊരു വിഭാഗത്തിനും ലഭിക്കാത്ത തരത്തിൽ ചൈതന്യമുള്ളവരാണ്. ഇൗ ചൈതന്യമാണ് അവരുടെ സംസ്കരണത്തിന്റെയും അവരുടെ ആത്മവഞ്ചനയുടെയും വിസ്മൃതിയുടെയും കാരണം. 
മൂന്നാമതായി, അവർ ഏറ്റവും പഴയ ദൈവിക ഗ്രന്ഥത്തിന്റെ പിൻഗാമികളാണ്. അവസാനമായി, അവർ ഗ്രാമീണരായി വളർന്നവരും പിന്നീട് ശത്രുക്കൾ അവരെ പീഢിപ്പിച്ചു, പിന്നീട് അവർ സ്വതന്ത്രരായി, പിന്നീട് നായകരായി, പിന്നീട് വഴി തെറ്റി സഞ്ചരിച്ചു. നിങ്ങൾ ക്വുർആൻ വായിക്കുമ്പോൾ ഇക്കാര്യം വ്യക്തമായി മനസ്സിലാകും. മൂസാ നബിയുടെ രിസാലത്ത് ഇൗജിപ്തിലായിരുന്നു. അദ്ദേഹത്തിന്റെ സന്ദേശം (ജൂതമതം) ഇൗജിപ്ഷ്യൻ സമൂഹവുമായി ബന്ധം സ്ഥാപിക്കാൻ നാം ആഗ്രഹിക്കുന്നു.'' (ഹദീസുസ്സുലാസാഅ് ലിൽ ഇമാം ഹസനുൽബന്ന). 
ചുരുക്കത്തിൽ, ഹസനുൽബന്നയുടെ യഹൂദ സ്തുതി വളരെ വ്യക്തമാണ്. അവരുടെ മഹത്വത്തിന്റെ കാരണങ്ങൾ അദ്ദേഹം എണ്ണിപ്പറയുന്നു. വലിയൊരു സംഘം ഇഖ്വാനികളുള്ള സദസ്സിൽ 1940 ലാണ് യാതൊരു പ്രതിഷേധവുമില്ലാതെ ഇദ്ദേഹം എഴുന്നള്ളിച്ചത്. 


No comments:

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal